എം.എസ്.എം.ഇ അവാര്‍ഡുകള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: മെട്രോ മാര്‍ട്ടിൻെറ ആഭിമുഖ്യത്തില്‍ എം.എസ്.എം.ഇ ഡെവലപ്‌മൻെറ് ഇൻസ്റ്റിറ്റ്യൂട്ട്, നാഷനല്‍ സ്മാള്‍ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍, തിരുവനന്തപുരം ചേംബര്‍ ഓഫ് കോമേഴ്‌സ് എന്നിവയുടെ സഹകരണത്തോടെ എം.എസ് എം.ഇ സെമിനാറും അവാര്‍ഡ് ദാനവും നിര്‍വഹിച്ചു. മന്ത്രി എം.എം. മണി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ചെറുകിട വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറും വൈദ്യുതി വകുപ്പും നിലവിലുള്ള സാഹചര്യത്തില്‍ കൂടുതല്‍ അനുകൂല സാഹചര്യം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. കടുത്ത വൈദ്യുതി പ്രതിസന്ധിയിലും ചെറുകിട സംരംഭകരോട് ഉദാരസമീപനമാണ് കെ.എസ്.ഇ.ബി സ്വീകരിക്കുന്നത്. സംസ്ഥാനത്തിന് ആവശ്യമുള്ളതിൻെറ 30 ശതമാനം വൈദ്യുതി മാത്രമാണ് നിലവില്‍ ഉൽപാദിപ്പിക്കുന്നത്. ആ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുന്നത്. ഈ സ്ഥിതി മാറാന്‍ ഊര്‍ജോല്‍പാദന രംഗത്ത് പുതിയ മാര്‍ഗങ്ങള്‍ തേടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മെട്രോ . ചടങ്ങില്‍ മന്ത്രി ജി. സുധാകരന്‍, തിരുവനന്തപുരം ചേംബര്‍ ഓഫ് കോമേഴ്‌സ് ചെയര്‍മാന്‍ എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, മെട്രോമാര്‍ട്ട് എം.ഡി സിജി നായര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.