വിദ്യാർഥിനിയെ ആക്രമിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്​തവരെ മർദിച്ചു

കഴക്കൂട്ടം: ബിരുദ വിദ്യാർഥിനിയെ ആക്രമിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിന് ബന്ധുക്കളായ രണ്ടുപേർക്ക് മർദനമേറ്റു. പടിഞ്ഞാറ്റുമുക്ക് സ്വദേശിയായ വിദ്യാർഥിനിയെ ആക്രമിക്കാൻ ശ്രമിച്ചവരെ തടഞ്ഞ ജയചന്ദ്രൻ, സന്തോഷ് എന്നിവർക്കാണ് മർദനമേറ്റത്. തിരുവനന്തപുരം വിമൻസ് കോളജിൽ നിന്ന് ക്ലാസ് കഴിഞ്ഞ് പടിഞ്ഞാറ്റുമുക്കിൽ ബസിൽ വന്നിറങ്ങിയ പെൺകുട്ടി വീട്ടിലേക്കു നടന്നു പോകവേ ബൈക്കിലെത്തിയ യുവാവ് തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചു. പെൺകുട്ടി അറിയിച്ച പ്രകാരം യുവാവിനോട് ഇക്കാര്യം ചോദിച്ചതിനാണ് ജയചന്ദ്രനെയും സേന്താഷിനെയും ആക്രമിച്ചത്. കഠിനംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.