സ്​കൂൾ കേന്ദ്രീകൃത നൃത്തപരിശീലനം കോട്ടൺഹിൽ സ്​കൂളിൽ തുടങ്ങി

തിരുവനന്തപുരം: വിദ്യാർഥികളിൽ സർഗാത്മകശേഷി വികസിപ്പിക്കുന്നതിന് സാംസ്കാരികവകുപ്പ് തനതായ പദ്ധതി ആവിഷ്കരിച്ച ിട്ടുണ്ടെന്ന് സാംസ്കാരികമന്ത്രി എ.കെ. ബാലൻ. സാംസ്കാരികവകുപ്പിന് കീഴിലുള്ള ഗുരു ഗോപിനാഥ് നടനഗ്രാമം ഇക്കൊല്ലം നടപ്പാക്കുന്ന സ്കൂൾ കേന്ദ്രീകൃത നൃത്തപരിശീലനം സർക്കാർ ലക്ഷ്യമിടുന്ന പദ്ധതിയുടെ പ്രാരംഭമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂളിൽ കേരളനടനം പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2019-20 വർഷം ഗുരു ഗോപിനാഥ് നടനഗ്രാമം നടപ്പാക്കുന്ന സാംസ്കാരികോദ്ഗ്രഥന പരിപാടിയുടെ ഭാഗമായാണ് സ്കൂൾ കേന്ദ്രീകൃത നൃത്തപരിശീലനം. സംസ്ഥാനത്തെ ആദ്യത്തെ പരിശീലനകേന്ദ്രമാണ് ഗുരു ഗോപിനാഥിൻെറ 110ാം ജന്മവാർഷികദിനമായ തിങ്കളാഴ്ച കോട്ടൺഹിൽ സ്കൂളിൽ ആരംഭിച്ചത്. 40 കുട്ടികളടങ്ങിയ രണ്ട് ബാച്ചിന് വൈകീട്ട് 3.30മുതൽ അഞ്ചുവരെയാണ് തിയറി ഉൾപ്പെടെ ക്ലാസ്. പരിശീലനച്ചെലവ് പൂർണമായും ഗുരു ഗോപിനാഥ് നടനഗ്രാമം ആണ് വഹിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലും ഇക്കൊല്ലം തന്നെ കേരളനടനം പരിശീലനകേന്ദ്രങ്ങൾ തുടങ്ങുമെന്ന് നടനഗ്രാമം വൈസ് ചെയർമാൻ കെ.സി. വിക്രമൻ പറഞ്ഞു. ഒരുവർഷത്തെ പഠനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് സാംസ്കാരികവകുപ്പ് മെരിറ്റ് സർട്ടിഫിക്കറ്റ് നൽകും. ഗുരു ഗോപിനാഥ് രചിച്ച് 1970ൽ അദ്ദേഹം പ്രസിദ്ധീകരിച്ച നൃത്ത ശാസ്ത്രഗ്രന്ഥം 'നടനകൈരളി'യുടെ പരിഷ്കരിച്ച രണ്ടാം പതിപ്പ് മന്ത്രി പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഹെഡ്മിസ്ട്രസ് ജെ. രാജശ്രി പുസ്തകം ഏറ്റുവാങ്ങി. കെ.സി. വിക്രമൻ അധ്യക്ഷതവഹിച്ച പരിപാടിയിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ.എൽ. പ്രീത, ഹെഡ്മിസ്ട്രസ് വിൻസ്റ്റി, സ്കൂൾ മാനേജ്മൻെറ് കമ്മിറ്റി വൈസ് ചെയർപേഴ്സൺ രജിതരാജ്, നടനഗ്രാമം ഭരണസമിതി അംഗം ടി. ശശിമോഹൻ, സെക്രട്ടറി സുദർശൻ കുന്നത്തുകാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.