നിയമരംഗത്ത്​ മാധവമേനോൻ വരുത്തിയത്​ വിപ്ലവകരമായ മാറ്റം -ഹൈകോടതി ജഡ്ജ്​ എൻ. നഗരേഷ്

തിരുവനന്തപുരം: അറിവിൻെറയും വ്യക്തിപ്രഭാവത്തിൻെറയും ഉടമയായിരുന്നു ഡോ. എൻ.ആർ. മാധവമേനോനെന്ന് ഹൈകോടതി ജഡ്ജ് എ ൻ. നഗരേഷ്. ആ‌ർക്കും വേണ്ടാതിരുന്ന നിയമ വിദ്യാഭ്യാസമേഖലയിൽ വിപ്ലവകരമായ മാറ്റം വരുത്തിയതിന് പിന്നിലെ പ്രധാന ശക്തികേന്ദ്രമായിരുന്നു മാധവമേനോനെന്നും അദ്ദേഹം പറഞ്ഞു. 'മാധവസ്മരണ' എന്ന പേരിൽ ദി ലാ ട്രസ്റ്റ് സംഘടിപ്പിച്ച എൻ.ആർ. മാധവമേനോൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചവത്സര എൽഎൽ.ബി അദ്ദേഹത്തിൻെറ ആശയമായിരുന്നു. നാഷനൽ േലാ കോളജ് വന്നതിനു ശേഷം നിയമരംഗത്ത് വന്ന മാറ്റങ്ങൾ വളരെ വലുതാണ്. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഡോ.എൻ.കെ. ജയകുമാർ അധ്യക്ഷത വഹിച്ചു. മാധവമേനോൻ ഇല്ലായിരുന്നെങ്കിൽ നിയമവിദഗ്ധർക്കും ഈ മേഖലക്കും ഇത്ര ആദരവ് ലഭിക്കുമായിരുന്നില്ല- അദ്ദേഹം അനുസ്മരിച്ചു. നാഷനൽ ജുഡീഷ്യൽ അക്കാദമി അംഗം ഡോ. മോഹൻ ഗോപാൽ, ഗവ. േലാ കോളജ് പ്രിൻസിപ്പൽ ഡോ.ആർ. ബിജുകുമാർ, ദ േലാ ട്രസ്റ്റ് ചെയർമാൻ സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.