ഈസ്​റ്റർ ദിവ്യബലി ഭക്തിസാന്ദ്രമായി

നെയ്യാറ്റിൻകര: ക്രിസ്തുവിൻെറ ഉദ്ധാനം പ്രഘോഷിച്ച് ദേവാലയങ്ങളിൽ പാതിര കുർബാനകൾ നടന്നു. നെയ്യാറ്റിൻകര അമലോത് ഭവമാത കത്തീഡ്രലിൽ നടന്ന ചടങ്ങുകൾക്ക് ബിഷപ് ഡോ. വിൻസൻെറ് സാമുവൽ മുഖ്യകാർമികത്വം വഹിച്ചു. ദേവാലയത്തിന് മുന്നിൽ ഒരുമിച്ച വിശ്വാസികൾ ബിഷപ് ചിരട്ടക്കരിയിൽ നിന്നെടുത്ത പുതിയ തീയിൽനിന്ന് പെസഹ തിരിതെളിച്ചാണ് ദേവാലയത്തിനുള്ളിലേക്ക് പ്രദക്ഷിണമായി പ്രവേശിച്ചത്. തുടർന്ന് പെസഹ പ്രഘോഷണവും ജ്ഞാനസ്നാന വൃദവാഗ്ദാനവും നടന്നു. ഉദ്ധാനത്തിലൂടെ ക്രിസ്തുനാഥൻ പകർന്ന് നൽകുന്നത് മാറ്റത്തിൻെറ സന്ദേശമാണെന്ന് ബിഷപ് പറഞ്ഞു. കരുണയുടെയും ജീവിത വിശുദ്ധിയുടെയും നല്ല പാഠങ്ങൾ ജീവിതസന്ദേശമാക്കാൻ എല്ലാവരും ശ്രമിക്കണമെന്നും ബിഷപ് പറഞ്ഞു. രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ്, ഇടവക വികാരി മോൺ വി.പി. ജോസ് എന്നിവർ സഹകാർമികരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.