ആൻറണിയുടെ റോഡ്​ഷോ എൽ.ഡി.എഫ്​ പ്രവർത്തകർ തടഞ്ഞു

ജീവിതത്തിലെ ഏറ്റവും വലിയ ദുരനുഭവമെന്ന് ആൻറണി തിരുവനന്തപുരം: തീരമേഖലയിൽ എ.കെ. ആൻറണി നടത്തിയ റോഡ് ഷോ ഗതാഗതം സ്ത ംഭിപ്പിച്ച് എൽ.ഡി.എഫ് പ്രവർത്തകർ തടഞ്ഞു. ഇതോടെ കുറച്ചുദൂരം ആൻറണിയും നേതാക്കളും വാഹനത്തിൽ നിന്നിറങ്ങി കാൽനടയായി റോഡ്ഷോ നടത്തി. തുമ്പയിൽ നിന്നാരംഭിച്ച റോഡ്ഷോ 4.30 ഒാടെ വേളിക്ക് സമീപമാണ് തടഞ്ഞത്. കൊട്ടിക്കലാശത്തിനായി എതിർ ദിശയിൽ നിന്നുവന്ന ഇടതുമുന്നണി പ്രവർത്തകർ ഗതാഗതതടസ്സമുണ്ടാക്കി. ഇതോടെ എൽ.ഡി.എഫ്- യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ ശക്തമായ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. വാഹനത്തിൽ നിന്നിറങ്ങി ആൻറണിയും കൂടെ ഉണ്ടായിരുന്ന ശശി തരൂരും വി.എസ്. ശിവകുമാറും നടക്കുന്നതിനിടെ പ്രവർത്തകർ തമ്മിൽ വീണ്ടും വാക്കേറ്റമുണ്ടായി. ഒടുവിൽ പൊലീസ് ഇടപെട്ട് പ്രവർത്തകരെ അനുനയിപ്പിക്കുകയും വാഹനങ്ങൾ ഇരുവശത്തേക്കും കടന്നുപോകാൻ സൗകര്യം ഒരുക്കുകയും ചെയ്തു. പിന്നീട് വീണ്ടും വാഹനത്തിൽ കയറി ആൻറണിയും നേതാക്കളും റോഡ്ഷോ തുടർന്നു. യു.ഡി.എഫ് സ്ഥാനാർഥി ഡോ. ശശി തരൂരിൻെറ പ്രചാരണത്തിൻെറ അവസാന മണിക്കൂറുകളിലാണ് ഇത് സംഭവിച്ചത്. ആറുമണിയോടെ റോഡ്ഷോ പൂന്തുറ, എസ്.എം ലോക്കിൽ അവസാനിച്ചു. സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം പോലും നിഷേധിെച്ചന്ന് എ. കെ. ആൻറണി പ്രതികരിച്ചു. തൻെറ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ദുരനുഭവമാണിത്. സുഗമമായി വഴിയൊരുക്കേണ്ട പൊലീസ് കാഴ്ചക്കാരായി നോക്കിനിന്നു. അക്രമത്തി‍ൻെറ കാര്യത്തിൽ മോദി സർക്കാറും പിണറായി സർക്കാറും ഒരേ തൂവൽപക്ഷികളാണെന്നും ആൻറണി കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.