പരാജയഭീതി പൂണ്ട സി.പി.എമ്മും ബി.ജെ.പിയും അക്രമം അഴിച്ചു വിടുന്നു -ചെന്നിത്തല

തിരുവനന്തപുരം: പരാജയഭീതി പൂണ്ട സി.പി.എമ്മും ബി.ജെ.പിയും സംസ്ഥാനത്തെങ്ങും അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക ്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വതന്ത്രവും നിഷ്‌പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പു വരുത്താൻ തെരഞ്ഞെടുപ്പ് കമീഷന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രചാരണങ്ങളുടെ കലാശക്കൊട്ടായ ഇന്നലെ സംസ്ഥാനത്തെങ്ങും സി.പി.എം - ബി.ജെ.പി ആക്രമികള്‍ അഴിച്ചുവിട്ട അക്രമങ്ങള്‍ അതീവ ആശങ്കയുണര്‍ത്തുന്നതാണ്. തിരുവനന്തപുരത്ത് വേളിയില്‍ എ.കെ. ആൻറണിയെ പോലൊരു നേതാവിനെ റോഡില്‍ തടഞ്ഞ് നിര്‍ത്തിയിട്ടും പൊലീസ് അനങ്ങിയിെല്ലന്നത് അതിഗുരുതരമായ സ്ഥിതിവിശേഷമാണ്. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യാഹരിദാസിനും വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കരക്കും സി.പി.എം പ്രവര്‍ത്തകരുടെ കല്ലേറില്‍ ഗുരുതര പരിക്കേറ്റു. വടകരയില്‍ തെരഞ്ഞെടുപ്പ് ദിവസം നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടിവന്നു. കണ്ണൂരിലും ആലപ്പുഴയിലും തൊടുപുഴയിലും കരുനാഗപ്പള്ളിയിലും കായംകുളത്തും വയനാട്ടിലും ആറ്റിങ്ങലും കാസര്‍കോട്ടുമെല്ലാം യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണമുണ്ടായി. കാഞ്ഞിരപ്പള്ളി പോലുള്ള പ്രദേശങ്ങളില്‍ സി.പി.എം- ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി വലിയ സംഘാര്‍ഷാന്തരീക്ഷം ഉണ്ടാക്കി. തെരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്തെങ്ങും വ്യാപകമായി സംഘര്‍ഷങ്ങള്‍ അഴിച്ചുവിടാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ സുരക്ഷാ സേനകളെ വിന്യസിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.