'അങ്ങാടിക്കുരുവികള്‍ക്കൊരു കൂട്' തെരുവ് നാടകം കാണികള്‍ക്ക് നവ്യാനുഭവമായി

തിരുവനന്തപുരം: പാളയത്തെ കണ്ണിമേറ മാര്‍ക്കറ്റില്‍ അങ്ങാടിക്കുരുവി ഉദ്യാനം കാണാനെത്തിയ കുരുന്നുകള്‍ 'അങ്ങാടി ക്കുരുവികള്‍ക്കൊരു കൂട്' തെരുവ് നാടകം അവതരിപ്പിച്ചത് ശ്രദ്ധേയമായി. മാവേലിക്കര വെട്ടിയാര്‍ ദേവി വിലാസം എൽ.പി സ്‌കൂളിലെ 22ഓളം വിദ്യാർഥികളാണ് തെരുവുനാടകം അവതരിപ്പിച്ചത്. സർഗോത്സവത്തി​െൻറ ഭാഗമായി പക്ഷി നിരീക്ഷണം തെരഞ്ഞെടുത്ത സ്‌കൂളാണിത്. മാർച്ച് 20 ലോക അങ്ങാടിക്കുരുവി ദിനമാണ്. ഇതിനോടനുബന്ധിച്ചാണ് കുട്ടികൾ അങ്ങാടിക്കുരുവി ഉദ്യാനം കാണാനെത്തിയത്. റൈറ്റേഴ്‌സ് ആൻഡ് നേച്ചര്‍ ലവേഴ്‌സ് ഫോറം ആണ് അരങ്ങൊരുക്കിയത്. വംശനാശഭീഷണി നേരിടുന്ന അങ്ങാടിക്കുരുവികളുടെ സംരക്ഷണത്തിനായുള്ള ബോധവത്കരണമാണ് 'അങ്ങാടിക്കുരുവികള്‍ക്കൊരു കൂട്' എന്ന തെരുവ് നാടകം. അധ്യാപിക ആര്‍. രശ്മിയാണ് നാടകം തയാറാക്കിയത്. പ്രധാനാധ്യാപിക കെ.ജി. ഉഷാകുമാരി, എസ്. സന്ദീപ്, കെ. ദിവ്യ, രശ്മി.ആര്‍, ശ്രീജ പി. നായര്‍, കെ. ബീന, രാഗി ശ്രീകുമാര്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. 2010 മുതല്‍ നഗരത്തിലെ അങ്ങാടിക്കുരുവികളുടെ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സംഘടനയാണ് റൈറ്റേഴ്‌സ് ആൻഡ് നേച്ചര്‍ ലവേഴ്‌സ് ഫോറം. 2011ൽ 35ഓളം കൂടുകള്‍ പാളയത്ത് സ്ഥാപിച്ചു. 2013ൽ വനം വകുപ്പി​െൻറ സഹകരണത്തോടെ നഗരത്തില്‍ 100ഓളം കൂടുകളും സ്ഥാപിച്ചു. 2017 മേയ് ഏഴിന് രാജ്യത്തെ ആദ്യ കുരുവി പാര്‍ക്കായി പാളയം മാര്‍ക്കറ്റിനെ പ്രഖ്യാപിച്ചു. ഫോറം പ്രവര്‍ത്തകരായ സി. റഹിം, കേന്ദ്രസാഹിത്യ അക്കാദമി ഉപദേശക സമിതിയംഗം ഡോ. കായംകുളം യൂനുസ്, പി.കെ. ഉത്തമന്‍, പ്രഫ. പി. കുഞ്ഞികൃഷ്ണന്‍, നൗഷാദലി, സരിതാവര്‍മ, എന്‍.വി. രവീന്ദ്രനാഥന്‍ നായര്‍, നൗഷാദ് പെരുമാതുറ, മടവൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.