എ.ടി.എം തട്ടിപ്പ്: രണ്ടു ലക്ഷം നഷ്​ടപ്പെട്ടതായി പരാതി

തിരുവനന്തപുരം: എ.ടി.എം തട്ടിപ്പ് വഴി എസ്.ബി.ഐ അക്കൗണ്ടിൽനിന്ന് ലക്ഷങ്ങൾ നഷ്ടപ്പെട്ടതായി പരാതി. പേയാട് സരസ്വതി ഭ വനിൽ ജയകുമാരൻ നായരാണ് ത​െൻറ അക്കൗണ്ടിൽനിന്ന് രണ്ടു ലക്ഷം രൂപ നഷ്ടപ്പെട്ടതായി കാണിച്ച് പട്ടം സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വലിയവിള എസ്.ബി.ഐ ബാങ്കിലാണ് ജയകുമാരൻ നായർക്ക് അക്കൗണ്ടുള്ളത്. ആധാരമെഴുത്തുകാരനായ ഇദ്ദേഹം അക്കൗണ്ടിൽ കഴിഞ്ഞ 12ന് അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇതിൽ നിന്ന് രണ്ടു ലക്ഷം രൂപ പിൻവലിക്കാനായി ബാങ്കിൽ പോയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. മൂന്ന് ലക്ഷം രൂപ മാത്രമാണ് അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 14 മുതൽ 12 തവണയായി അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതായി ബാങ്ക് അധികൃതർ അറിയിച്ചു. ബിഹാറിലെ എ.ടി.എമ്മിൽനിന്നാണ് പണം പിൻവലിക്കപ്പെട്ടതെന്നും കണ്ടെത്തിയിട്ടുണ്ട്. പണം പിൻവലിച്ചത് സംബന്ധിച്ച് മെസേജ് ലഭിച്ചിരുന്നില്ല, ബാങ്കിലെത്തിയപ്പോഴാണ് വിവരം അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.