നിർമാണമേഖലയിലെ പ്രശ്നങ്ങൾ: സെക്രട്ടറിയേറ്റ് മാർച്ച് ഇന്ന്

തിരുവനന്തപുരം: മേസ്തിരിമാർക്ക് അംഗീകാര സർട്ടിഫിക്കറ്റ്, കെട്ടിടങ്ങളുടെ പ്ലാൻ പാസാക്കുമ്പോൾ സൈറ്റ് ഇൻഷുറൻസ ് ഏർപ്പെടുത്തുക, നിർമാണമേഖലയിൽ ഇ.എസ്.ഐ ആനുകൂല്യങ്ങൾ സംജാതമാക്കുക, കെട്ടിട നിർമാണ ക്ഷേമനിധി ബോർഡിൽ പ്രാതിനിധ്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.ഡബ്ല്യു.എസ്.എയുടെ നേതൃത്വത്തിൽ ബുധനാഴ്ച സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തുമെന്ന് സംസ്ഥാന പ്രസിഡൻറ് ഭാസ്കരൻ വടക്കൂട്ട് അറിയിച്ചു. കേരളത്തിൽ ദിവസങ്ങളായി സിമൻറടക്കം നിർമാണ മേഖലയിലെ മറ്റ് അനുബന്ധ സാധനങ്ങൾക്ക് വില ക്രമാതീതമായി കുതിച്ചുയരുകയാണ്. നിർമാണ മേഖലയെ സ്തംഭനത്തിനിന്ന് രക്ഷിക്കാൻ സർക്കാർ ഇടപെടണം. നിർമാണ മേഖലയിലെ സാധനങ്ങളുടെ വില നിശ്ചയിക്കാൻ െറഗുലേറ്ററി കമീഷനെ നിശ്ചയിക്കണമെന്നും ഇതുസംബന്ധിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെക്രട്ടറി സി.വിനോദ്, ഭാരവാഹികളായ കെ. രാജൻ, കെ.കെ. രാജേഷ്കുമാർ, കെ.പി. ശശി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ചെസ് മത്സരം സംഘടിപ്പിക്കുന്നു തിരുവനന്തപുരം: ഉള്ളൂർ കാപ്പബ്ലാക്ക ചെസ് സ്കൂളി​െൻറ ആഭിമുഖ്യത്തിൽ ചെസ് മത്സരം സംഘടിപ്പിക്കുന്നു. 23 മുതൽ 30 വരെയാണ് മത്സരം. ക്ലാസിക്കൽ, റാപിഡ്, ബ്ലിറ്റ്സ് എന്നീ ഇനങ്ങളിലാണ് മത്സരം. 26ന് ഏകദിന സൗജന്യ ചെസ് ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. ക്യാമ്പിലും മത്സരങ്ങളിലും പങ്കെടുക്കാൻ താൽപര്യമുള്ളവർ 9496446684 നമ്പറിൽ ബന്ധപ്പെട്ടണമെന്ന് സംഘാടകർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.