കഞ്ചാവുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: 26 പൊതി കഞ്ചാവുമായി യുവാവ് പിടിയിൽ. വട്ടിയൂർക്കാവ് വെള്ളൈക്കടവ് മണ്ണൂർകോണം വീട്ടിൽ തലയൻ എന്ന ഷ ാനി (41) യാണ് പിടിയിലായത് ഇയാൾ നേരത്തേ മയക്കുമരുന്നു കൈവശം െവച്ച കേസിൽ പ്രതിയാണ്. സ്കൂൾ കുട്ടികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് പ്രതി കഞ്ചാവ് വിൽക്കുന്നതെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ പി. പ്രദീപി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സിറ്റി പൊലീസ് കമീഷണറുടെ നിർദേശാനുസരണം നടത്തിയ പരിശോധനയിൽ സീനിയർ സി.പി.ഒ സുനിൽ, സി.പി.ഒമാരായ അജയശേഖർ, സുനോജ് എന്നിവരും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.