ബി.ജെ.പിക്ക് ബദൽ ശക്​തിയാകാൻ കോൺഗ്രസിന് കഴിയില്ല -കൊടിയേരി

കഴക്കൂട്ടം: ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ച് കോഴവാങ്ങി മറുകണ്ടം ചാടുന്നവരാണ് കോൺഗ്രസിലുള്ളതെന്നും ബി.ജെ.പ ിക്ക് ബദൽ ശക്തിയാകാൻ അവർക്ക് കഴിയില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ. 'ബി.ജെ.പി സർക്കാറിനെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ'വെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് നടത്തുന്ന കേരള സംരക്ഷണയാത്രക്ക് കഴക്കൂട്ടത്ത് നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചുവർഷത്തിനിടയിൽ പലയിടത്തുംനിന്നും വിജയിച്ച 82 എം.എൽ.എമാർ ബി.ജെ.പിയിൽ പോയി. ഇടതുപക്ഷത്തിൽനിന്ന് ഒരു എം.പിയും എം.എൽ.എയും കാലുമാറിയില്ല. അവരുടെ കാലുകൾക്ക് നല്ല ഉറപ്പാണ്. ഈ തെരഞ്ഞെടുപ്പിൽ 18 സീറ്റുകൾ ലഭിച്ച 2004 ആവർത്തിക്കുമെന്നും കൊടിയേരി കൂട്ടിച്ചേർത്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ആനാവൂർ നാഗപ്പൻ, പ്രകാശ്ബാബു, നിർമലൻ, ആറ്റിപ്ര സദാനന്ദൻ, ശിവൻകുട്ടി, എസ്. മനോഹരൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.