സൗജന്യ യോഗ പരിശീലനം

തിരുവനന്തപുരം: പൂജപ്പുര പഞ്ചകർമ ആശുപത്രി സ്വസ്ഥവൃത്തം വിഭാഗത്തിൽ ബി.പി രോഗികൾക്കായി ഈ മാസം 20 മുതൽ ഒരു മാസത്തെ സൗജന്യയോഗ ക്ലാസ് നടക്കും. താൽപര്യമുള്ളവർ ഒ.പി നമ്പർ രണ്ടിൽ രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് അവസരം. ഫോൺ: 9539175948, 8075060197. 10മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് ഭാരക്കുറവിനും ഗവേഷണാടിസ്ഥാനത്തിൽ സൗജന്യചികിത്സ ലഭ്യമാണ്. ഫോൺ: 8281581737. രക്തത്തിൽ യൂറിക് ആസിഡ് കൂടുന്ന ഹൈപ്പർ യൂറിസിമിയക്ക് ആയുർവേദ കോളജ് കായചികിത്സ വിഭാഗത്തിൽ സൗജന്യ ചികിത്സ ലഭിക്കും. ഫോൺ: 9497358310. താൽക്കാലിക നിയമനം തിരുവനന്തപുരം: ബാർട്ടൺ ഹിൽ സർക്കാർ എൻജിനീയറിങ് കോളജിൽ അസാപ് പദ്ധതിയിലെ ബാച്ച് കോഓഡിനേറ്ററുടെ രണ്ട് ഒഴിവിലേക്ക് ആറു മാസത്തെ കരാർ നിയമനത്തിന് ബി. ടെക് / എം. ടെക് യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ടീം, ഇേൻറൺഷിപ് എന്നിവ കൈകാര്യം ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ ഈ മാസം 20നു മുമ്പ് tplc.gecbb@gmail.comൽ അയക്കണം. ഇൻറർവ്യൂ 21ന് നടക്കും. വിശദവിവരങ്ങൾക്ക് www.gecbh.ac.in. ഫോൺ: 7736136161, 9495058367.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.