ബ്രീഡ് ചാമ്പ്യൻഷോ നാളെ

തിരുവനന്തപുരം: ട്രിവാൻഡ്രം കെന്നൽ ക്ലബി​െൻറ ആഭിമുഖ്യത്തിൽ ഒാൾ ഇന്ത്യ ഒാൾ ബ്രീഡ് ചാമ്പ്യൻഷിപ് ഡോഗ് ഷോ 17ന് തൈ ക്കാട് പൊലീസ് ഗ്രൗണ്ടിൽ നടക്കും. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി കെന്നൽ ക്ലബ് ഓഫ് ഇന്ത്യ രജിസ്േട്രഷനുള്ള 300 ഓളം നായ്ക്കൾ പങ്കെടുക്കും. മലേഷ്യയിൽനിന്നുള്ള ജഡ്ജായ ഡെറിക് പിയുവും ആസ്േട്രലിയൻ ജഡ്ജായ ഡേവിഡ് ട്രാക്കനും വിധി നിർണയം നടത്തും. രാവിലെ 10 മുതൽ വൈകിട്ട് ഏഴ് വരെയാണ് ഷോ. പ്രവേശന ഫീസ് 50 രൂപയാണ്. വാർത്തസമ്മേളനത്തിൽ കെന്നൽ ക്ലബ് ഭാരവാഹികളായ രമേഷ്കുമാർ, സതീഷ്കുമാർ, എസ്.എ. സിയേജ്, റോയ്സ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.