സായുധ പൊലീസ്​ സേനാംഗങ്ങൾക്ക് കമ​േൻറഷൻ ഡിസ്​ക് സമ്മാനിച്ചു

തിരുവനന്തപുരം: വിശിഷ്ടസേവനത്തിന് സായുധസേനയിലെ ഉയർന്ന ഉദ്യോഗസ്ഥരുൾപ്പെടെ 104 പേർക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ കമേൻറഷൻ ഡിസ്ക് സമ്മാനിച്ചു. പൊലീസ് െട്രയിനിങ് കോളജിൽ നടന്ന ചടങ്ങിലാണ് ഉദ്യോഗസ്ഥരെ ആദരിച്ചത്. സായുധസേനയിലെ മികച്ച ഉദ്യോഗസ്ഥരെ ആദരിക്കുന്നതിനായാണ് കേന്ദ്ര-അർധ സൈനിക വിഭാഗങ്ങളിൽ നൽകുന്നതുപോലെ കമേൻറഷൻ ഡിസ്ക് നൽകാൻ തീരുമാനിച്ചതെന്ന് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു. കുടുംബാംഗങ്ങളുടെ പിന്തുണ ഒന്നു കൊണ്ടുമാത്രമാണ് പൊലീസ് സേനാംഗങ്ങൾക്ക് സ്തുത്യർഹമായ നേട്ടം കാഴ്ചവെക്കാൻ കഴിയുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സംവിധാനമാണ് കേരള പൊലീസ്. പരിശ്രമിച്ചാൽ ലോകത്തിലെ തന്നെ ഒന്നാംസ്ഥാനത്ത് എത്താൻ കേരള പൊലീസിന് കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഐ.ജി ദിനേന്ദ്ര കശ്യപ്, ആംഡ് പൊലീസ് ബറ്റാലിയൻ മുൻ ഡി.ഐ.ജി ഷെഫീൻ അഹമ്മദ്, കെ.എ.പി രണ്ടാം ബറ്റാലിയൻ മുൻ കമാൻഡൻറ് ഗോപി പി.എസ്, ആർ.ആർ.ആർ.എഫ് കമാൻഡൻറ് ഷറഫലി. യു, പാലക്കാട് ജില്ല പൊലീസ് മേധാവിയും ഓപറേഷൻസ് എസ്.പിയുമായ ദേബേഷ് കുമാർ ബെഹ്റ എന്നിവരും ആദരവിന് അർഹരായി. എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണൻ, ഐ.ജി ദിനേന്ദ്ര കശ്യപ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാന്മാർക്ക് ചടങ്ങിൽ ആദരാഞ്ജലി അർപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.