സിഗ്​നൽ തെറ്റിച്ചത് ചോദ്യം ചെയ്ത പൊലീസുകാരന് മൂവർ സംഘത്തി​െൻറ മർദനം

കൊല്ലം: തിരക്കേറിയ റോഡിൽ സിഗ്നൽ തെറ്റിച്ചത് ചോദ്യം ചെയ്ത ട്രാഫിക് പൊലീസുകാരനെ ബൈക്കിലെത്തിയ മൂവർ സംഘം ക്രൂരമായി മർദിച്ചു. കൊല്ലം ബൈപാസ് കടന്നുപോകുന്ന കല്ലുംതാഴം ജങ്ഷനിൽ വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. കൊല്ലം ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ദിലീപിനാണ് (47) പരിക്കേറ്റത്. ഇയാളുടെ മൊബൈൽ ഫോണും സംഘം തറയിലെറിഞ്ഞ് നശിപ്പിച്ചു. മുഖത്ത് പരിക്കേറ്റ ദിലീപിനെ വിവരം അറിഞ്ഞെത്തിയ കിളികൊല്ലൂർ എസ്.ഐ വിനോദ് ചന്ദ്രനും സംഘവും ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘത്തെക്കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു. ഉത്സവത്തിനിടെ മാല മോഷണം: തമിഴ്നാട് സ്വദേശിനി കസ്റ്റഡിയിൽ അഞ്ചാലുംമൂട്: തൃക്കടവൂർ ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രക്കിടെ സ്ത്രീയുടെ മാല മോഷണം പോയതായി പരാതി. പരാതിയെതുടർന്ന് സംഭവസ്ഥലത്തുനിന്ന് നാട്ടുകാർ പിടികൂടിയ തമിഴ്നാട് സ്വദേശിനിയെ പൊലീസ് ചോദ്യം ചെയ്തുവരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.