'വിങ്​സ്​' ഖുർആൻ പ്രഭാഷണം

തിരുവനന്തപുരം: വിങ്സ് (വുമൺസ് ഇനിഷ്യേറ്റീവ് ടു നർച്ചർ ഗ്രോത്ത് ഒാഫ് സൊസൈറ്റി) സംഘടിപ്പിച്ച 'ഡീ കോഡിങ് ദ ഇൻസ ്ട്രക്ഷനൽ ഡൈനാമിസം ഒാഫ് ഖുർആൻ' പ്രഭാഷണം ട്രിവാൻഡ്രം കൾച്ചറൽ സ​െൻററിൽ നടന്നു. ഇെടക്കൻ ഇൻറർനാഷനൽ എജുക്കേഷനൽ ടെക്നോളജീസ് റിസർച് ആൻഡ് ഡെവലപ്െമൻറ് ദുബൈ വൈസ് ചെയർമാൻ ടി.പി. ഷറഫുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്ന് 120ൽ അധികം പേർ പെങ്കടുത്തു. വിങ്സ് പ്രസിഡൻറ് പ്രഫ. ലൈലാബീവി. എം അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഡോ. ഫാത്തിമ എസ്.എം സ്വാഗതവും ജി.െഎ.ഒ ജില്ല പ്രസിഡൻറ് ഹവ്വ റാഖിയ നന്ദിയും പറഞ്ഞു. സൈനബ് വഫാ റഷീദി​െൻറ ഖുർആൻ പാരായണത്തോടെ ആരംഭിച്ച യോഗത്തിൽ ജമാഅത്ത് ജില്ല പ്രസിഡൻറ് എച്ച്. ഷഹീർ മൗലവി, തിരുവനന്തപുരം സിറ്റി പ്രസിഡൻറ് എം. നസീമ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.