കടൽത്തീരം വീണ്ടെടുക്കാൻ ബ്രേക്ക്​ വാട്ടർ സിസ്​റ്റം നടപ്പാക്കും -മന്ത്രി

തിരുവനന്തപുരം: കടൽക്ഷോഭത്തിൽ നഷ്ടപ്പെട്ട കടൽത്തീരം വീണ്ടെടുക്കാൻ പൂന്തുറ, ബീമാപള്ളി, വലിയതുറ, ശംഖുംമുഖം എന് നീ പ്രദേശങ്ങളിൽ ഒാഫ്ഷോർ ബ്രേക്ക് വാട്ടർ സിസ്റ്റം നടപ്പാക്കുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. വലിയതുറ ഇടവക സംഘടിപ്പിച്ച 'കടൽത്തീരം: പ്രശ്നങ്ങളും പരിഹാരങ്ങളും' എന്ന പഠനചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പുലിമുട്ടുകളും തുറമുഖങ്ങളും നിരവധി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതിനാൽ േബ്രക്ക്വാട്ടർ സിസ്റ്റമാണ് ഉചിതമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇതിനായുള്ള പഠനങ്ങൾ പൂർത്തിയായെന്നും ആദ്യഘട്ടമായി പൂന്തുറയിൽ ബ്രേക്ക് വാട്ടർ നിർമിക്കണമെന്നും വിജയമെന്ന് കണ്ടാൽ മറ്റ് മൂന്ന് സ്ഥലങ്ങളിലും ഒരേസമയം നിർമാണം തുടങ്ങുമെന്നും അവർ പറഞ്ഞു. തിരുവനന്തപുരം അതിരൂപത പി.ആർ.ഒ മോൺ. യൂജിൻ പെരേര, ഫാ. സുധീഷ് ദാസ്, ഫാ. സൈറസ് തടത്തിൽ, ഫാ. മെൽക്കൺ, ഫാ. ഷാജിൻ ജോസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബീനകുമാരി, ജലസേചന സൂപ്രണ്ടിങ് എൻജിനീയർ ഫിലിപ് മത്തായി, കൗൺസിലർ ഷീബ പാട്രിക് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.