കേന്ദ്ര സർക്കാറി​െൻറ വൈദ്യുതി ബിൽ: നിയമ ഭേദഗതിക്കെതിരെ സമൂഹം പ്രതികരിക്കണം -​േഡാ. ശശി തരൂർ എം.പി

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കഴിഞ്ഞ നാലര വർഷക്കാലമായി ചെയ്തുകൊണ്ടിരിക്കുന്ന ജനദ്രോഹ നയങ്ങളിൽ അവസാനത്തേ താണ് വൈദ്യുതി നിയമം (അമൻറ് മ​െൻറ്) 2018 ബിൽ എന്നും ഇതിലൂടെ 80 ശതമാനത്തിലധികം സാധാരണക്കാരായ ഗാർഹിക ഉപഭോക്താക്കൾക്ക് വൈദ്യുതി നിഷേധിക്കപ്പെടുമെന്നും ഡോ. ശശിതരൂർ എം.പി. എം.എസ്. റാവുത്തർ അനുസ്മരണാർഥം കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷ​െൻറ (െഎ.എൻ.ടി.യു.സി) പ്രളയ ബാധിതർക്കുള്ള ഭവനനിർമാണ ധനസഹായ വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. െഎ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട തൃശൂർ സ്വദേശി വിനോഷിന് 50,000 രൂപ ഡോ. ശശി തരൂർ കൈമാറി. കേരള ഇലക്ട്രിസിറ്റി എംേപ്ലായീസ് കോൺഫെഡറേഷൻ (െഎ.എൻ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെയ്യാറ്റിൻകര മുഖ്യപ്രഭാഷണം നടത്തി. െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് വി.ആർ. പ്രതാപൻ, വീരേന്ദ്രകുമാർ, പി.കെ. ഷംസുദ്ദീൻ, എം.കെ. ശ്രീകുമാർ, വി. ഗോപകുമാർ, പൗലോസ് എന്നിവർ എം.എസ്. റാവുത്തറെ അനുസ്മരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.