കരുനാഗപ്പള്ളിയുടെ മരുമകളായി ചൈനീസ്​ യുവതി

(ചിത്രം) കരുനാഗപ്പള്ളി: കരുനാഗപ്പള്ളി സ്വദേശിക്ക് ചൈനയിൽനിന്ന് വധു. കുലശേഖരപുരം പുന്നക്കുളം പുത്തൻതെരുവ് കുറ വൻതറ വീട്ടിൽ ഡോ. മൻസൂർ ബിൻ അബ്ദുൽ മജീദാണ് ചൈനീസ് യുവതിക്ക് വരണമാല്യം ചാർത്തിയത്. ചൈനയിലെ ചാങ്ചുൻ സിറ്റിയിൽ താമസക്കാരനായ ലിൻഹെഫെങ്ങ് ജാങ്ങി​െൻറ മകൾ ഡോ. ജാങ് ജ്യാശ്വൻ ആണ് വധു. ഞയറാഴ്ച രാവിലെ 11.30ന് വര​െൻറ പുന്നക്കുളത്തെ വീട്ടിലായിരുന്നു വിവാഹം. വധൂ വരന്മാർ ചൈനയിൽ ഒരേ കോളജിലാണ് വൈദ്യശാസ്ത്രം പഠിച്ചത്. പഠനകാലത്താണ് ഇരുവരും പരിചയെപ്പടുന്നത്. നിലവിൽ ഒരേ യൂനിവേഴ്സിറ്റിയിൽ പ്രഫസർമരായി സേവനമനുഷ്ഠിക്കുകയാണ് ഇരുവരും. വധുവി​െൻറ മാതാപിതാക്കളും ബന്ധുക്കളും വധുവും നേരത്തേതന്നെ വര​െൻറ വീട്ടിൽ എത്തിയിരുന്നു. ചൈനീസ് മരുമകളെ നാട്ടുകാരും മൻസൂറി​െൻറ കുടുംബാംഗങ്ങളും ചേർന്ന് ആഘോഷത്തോടെയാണ് സ്വീകരിച്ചത്. നിക്കാഹിന് പുത്തൻതെരുവ് ശരീഅത്തുൽ ഇസ്ലാം മുസ്ലിം ജമാഅത്ത് ഇമാം സാദിഖ് മൗലവി കാർമികത്വം വഹിച്ചു. ജമാഅത്ത് പ്രസിഡൻറ് കെ.പി. മുഹമ്മദ്, ജനറൽ സെക്രട്ടറി ഷാജഹാൻ പനമൂട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.