മോഡൽ കരിയർ സെൻറർ ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: യുവാക്കൾക്ക് കരിയർ രൂപപ്പെടുത്താനും യോഗ്യതക്കും അഭിരുചിക്കുമനുസരിച്ച് തൊഴിൽലഭിക്കാനും സഹായ ിക്കുന്ന മോഡൽ കരിയർ സ​െൻറർ തലസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കുന്നു. തൊഴിൽവകുപ്പി​െൻറ ആഭിമുഖ്യത്തിൽ പി.എം.ജിയിലെ സ്റ്റുഡൻറ്‌സ് സ​െൻററിൽ പ്രവർത്തിക്കുന്ന യൂനിവേഴ്‌സിറ്റി എംപ്ലോയ്‌മ​െൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ഭാഗമായാണ് കേന്ദ്രം പ്രവർത്തിക്കുക. രാജ്യത്ത് ആരംഭിക്കുന്ന 100 മോഡൽ കരിയർ സ​െൻററിൽ ഒന്നാണിത്. കേന്ദ്ര സർക്കാറി​െൻറ ദേശീയ കരിയർ സർവിസ്, കേരള സർവകലാശാല എന്നിവരുടെ സഹകരണത്തോടെയാണ് തൊഴിൽവകുപ്പ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്. വിദ്യാർഥികളുടെ താൽപര്യം ശാസ്ത്രീയമായി അപഗ്രഥിച്ച് ഉന്നത പഠന കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ കേന്ദ്രം സഹായിക്കും. സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ തൊഴിൽ നേടാനാവശ്യമായ മത്സരപരീക്ഷ പരിശീലനവും ലഭ്യമാക്കും. സ്വകാര്യമേഖലക്ക് ആവശ്യമായ യോഗ്യതയോടുകൂടിയ ജീവനക്കാരെ ഒരുക്കാനും മോഡൽ കരിയർ സ​െൻറർ സംവിധാനമൊരുക്കും. തൊഴിലാളികളുടെ നൈപുണ്യശേഷി വർധിപ്പിക്കുന്നതിനുള്ള നടപടികളുമുണ്ടാവും. മികച്ച കരിയർ തെരഞ്ഞെടുക്കുന്നതിന് വിദ്യാർഥികൾക്കും തൊഴിലന്വേഷകർക്കും കൗൺസലിങ് നൽകും. തങ്ങളുടെ ശേഷിക്കനുസരിച്ച് ലഭിക്കുന്ന മികച്ച ജോലികളെ പരിചയപ്പെടുത്തും. ഇതിനായി പ്രത്യേക കൗൺസലിങ് മുറികൾ കേന്ദ്രത്തിലുണ്ട്. മികച്ച കമ്പ്യൂട്ടർ ലാബാണ് മറ്റൊരു പ്രത്യേകത. 20 കമ്പ്യൂട്ടറുകൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. തൊഴിലന്വേഷകർക്ക് ഇവിടത്തെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി പ്രൊഫൈലുകളിൽ മാറ്റംവരുത്താനും ജോലിക്ക് അപേക്ഷ സമർപ്പിക്കാനുമാവും. മോഡൽ കരിയർ സ​െൻറർ തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ ബുധനാഴ്ച രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം യൂനിവേഴ്‌സിറ്റി എംപ്ലോയ്‌മ​െൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ നവീകരിച്ച കെട്ടിടത്തി​െൻറ ഉദ്ഘാടനവും നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.