കുളത്തിലെ മത്സ്യങ്ങള്‍ ചത്തുപൊങ്ങി; വെള്ളം വറ്റിക്കാന്‍ നിർദേശിച്ച് ആരോഗ്യവകുപ്പ് മുങ്ങി

നേമം: വിളപ്പില്‍ശാല പഞ്ചായത്തിലെ നൂലിയോട് കൊങ്ങപ്പള്ളിയിലെ ഇരട്ടക്കുളങ്ങളില്‍ ഒരെണ്ണത്തില്‍ വളര്‍ത്തിയിരു ന്ന മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. രണ്ട് ദിവസം മുമ്പാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് ശ്രദ്ധയിൽപെടുന്നത്. വെള്ളത്തിന് നിറവ്യത്യാസം ഇല്ലെങ്കിലും രൂക്ഷമായ ഗന്ധം ഉള്ളതായി പറയുന്നു. പരിസരവാസികള്‍ തുണികള്‍ അലക്കുന്നതിന് കുളത്തിലെ ജലമാണ് ഉപയോഗിച്ചിരുന്നത്. കുളത്തില്‍ വിഷാംശം കലര്‍ന്നിട്ടുണ്ടോയെന്ന് സംശയം പടർന്നതോടെ നാട്ടുകാർ ഇവിടേക്ക് വരുന്നില്ല. ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും വെള്ളംവറ്റിച്ച് പ്രശ്‌നം പരിഹരിക്കാനാണ് നിർദേശിച്ചതെന്ന് വാര്‍ഡ് അംഗം പറയുന്നു. പൂർണമായി വറ്റിച്ചാലും ഊറ്റുവെള്ളം ഇറങ്ങാനുള്ള സാധ്യതയില്ലാത്തതിനാല്‍ ശുദ്ധജലം കുളത്തിലേക്ക് കയറുകയില്ല. അതേസമയം സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൂലിയോട് വാര്‍ഡ് അംഗം ആർ.എസ് അജിതകുമാരി വിളപ്പില്‍ശാല പൊലീസില്‍ പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.