നിസാ​െൻറ ആദ്യത്തെ ആഗോള ഡിജിറ്റൽ ഹബ്ബിന് ടെക്​നോപാർക്കിൽ തുടക്കം

കഴക്കൂട്ടം: നിസാ​െൻറ ആദ്യത്തെ ആഗോള ഡിജിറ്റൽ ഹബ്ബ് തിരുവനന്തപുരം ടെക്‌നോപാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. നിസാൻ ഡിജിറ്റൽ ഹബ്ബ് തിരുവനന്തപുരത്തേക്ക് വന്നതോടുകൂടി കേരളത്തി​െൻറ ഐ.ടി വികസനത്തിൽ ഒരു പുതിയ യുഗം പിറന്നിരിക്കുകയാണ്. ജപ്പാന് പുറത്ത് നിസാ​െൻറ പ്രധാനപ്പെട്ട കേന്ദ്രമായി തിരുവനന്തപുരം ഹബ്ബ് വളരാനുള്ള സാഹചര്യം ഒരുക്കുന്നതിന് കേരള സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തി​െൻറ ഐ.ടി സിരാകേന്ദ്രമായ തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന അത്യാധുനിക കേന്ദ്രം, നിസാൻ ലോകത്തി​െൻറ വിവിധഭാഗങ്ങളിൽ ആരംഭിക്കുന്ന ഐ.ടി, സോഫ്റ്റ്‌വെയർ കേന്ദ്രങ്ങളിൽ ആദ്യത്തേതാണ്. നിസാ​െൻറ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഈ കേന്ദ്രങ്ങളായിരിക്കും നയിക്കുക. ലോകോത്തര സേവനം ഉപഭോക്താക്കൾക്ക് ഓട്ടോണോമസ് സാങ്കേതിക വിദ്യ, ഇലക്ട്രിക് കാർ, കണക്റ്റഡ് കാർ എന്നിവയിലൂടെ നൽകാൻ തിരുവനന്തപുരം കേന്ദ്രം നിസാനെ സഹായിക്കും. സംസ്ഥാനത്തി​െൻറ പൊതുവായ വികസന ലക്ഷ്യങ്ങൾക്കായി ഒരുമിച്ച് നിൽക്കണമെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. ടെക്നോപാർക്കിലെ ഫെയ്സ് ത്രീയിൽ 25000 സ്ക്വയർ ഫീറ്റിലാണ് നിസാൻ ഹബ്ബ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ജാപ്പനീസ് അംബാസഡർ കേഞ്ചി ഹീരാമാത്സൂ, ശശി തരൂർ എം.പി, നിസാൻ കോർപറേറ്റ് വൈസ് പ്രസിഡൻറും ചീഫ് ഇൻഫർമേഷൻ ഓഫിസറുമായ ടോണി തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.