പാത ഇരട്ടിപ്പിക്കൽ: ട്രെയിൻ സർവിസിൽ മാറ്റം

തിരുവനന്തപുരം: ചങ്ങനാശ്ശേരിക്കും ചിങ്ങവനത്തിനുമിടയിൽ പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ ബുധനാഴ‌്ച 23 വരെ ട്രെയിൻ സർവിസിൽ മാറ്റം. കോട്ടയം-കൊല്ലം, കോട്ടയം വഴിയുള്ള എറണാകുളം-കായംകുളം, കായംകുളം-എറണാകുളം, ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. മെമു സർവിസുകളും വെട്ടിച്ചുരുക്കി. തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ്, ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് എന്നിവ 23വരെ ആലപ്പുഴ വഴിയാകും ഒാടുക. നാഗർകോവിൽ-മംഗലാപുരം പരശുറാം എക്സ്പ്രസ്, കന്യാകുമാരി-മുംബൈ ജയന്തിജനത എന്നിവ 22നും കൊച്ചുവേളി-ലോകമാന്യതിലക് എക്സ്പ്രസ് 13, 16, 20, 23 തീയതികളിലും ആലപ്പുഴ വഴിയാകും സർവിസ്. കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് 13, 14, 15, 17, 18, 20, 21, 22 തീയതികളിൽ ആലപ്പുഴ വഴിയാകും പോവുക. കായംകുളം-ആലപ്പുഴ-എറണാകുളം റൂട്ടിൽ കൂടുതൽ സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.