'സർപതത്ത്വ'വുമായി മേതില്‍ ദേവിക

തിരുവനന്തപുരം: വേറിട്ട മോഹിനിയാട്ടം ആവിഷ്കാരവുമായി നർത്തകി മേതിൽ ദേവിക. ദേവിക നൃത്തഭാഷ്യം ചമയ്ക്കുന്ന 'സർപത ത്ത്വം' നൃത്ത ഡോക്യുമ​െൻററി 15ന് രാവിലെ 11.30ന് തൈക്കാട് ഗണേശം തിയറ്ററില്‍ പ്രദര്‍ശിപ്പിക്കും. 11 ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സിദ്ധനാര്‍ എന്ന സന്യാസിയുടെ കൃതിയെ അവലംബിച്ചാണ് ദേവികയുടെ നൃത്തരൂപം. മണ്ണാറശാലയില്‍ ഈ മോഹിനിയാട്ടം അവതരിപ്പിച്ചപ്പോഴാണ് ഡോക്യുമെേൻറഷനെക്കുറിച്ച് ആലോചിച്ചതെന്ന് ദേവിക വാർത്തസമ്മേളനത്തിൽ പറഞ്ഞു. 28 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമ​െൻററിയില്‍ 13 മിനിറ്റ് മോഹിനിയാട്ടമാണ്. കലാമണ്ഡലത്തില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥി ഇയാന്‍ സേഥ് ദേവികയുമായി നടത്തുന്ന സംഭാഷണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓസ്‌കർ തെരഞ്ഞെടുപ്പിന് ലോസ് ആഞ്ജലസില്‍ സര്‍പതത്ത്വം പ്രദര്‍ശിപ്പിച്ചിരുെന്നന്നും ദേവിക പറഞ്ഞു. പ്രമേയം, അവതരണം, വിവരണം എന്നിവ ദേവികയുടേതാണ്. രാജേഷ് കടമ്പയാണ് സംവിധായകന്‍. ചിത്രകൂടം എന്ന ബാനറില്‍ നടന്‍ മുകേഷാണ് നിര്‍മാതാവ്. ആല്‍ബി നടരാജ് എഡിറ്റിങ്ങും വിപിന്‍ ചന്ദ്രന്‍ ഛായാഗ്രഹണവും നിര്‍വഹിച്ചു. വാർത്തസമ്മേളനത്തിൽ മുകേഷും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.