തലമുറകള്‍ക്ക് തണലേകിയ ആ മരവും ഓർമയാകുന്നു

കൊട്ടാരക്കര: നഗരത്തിൽ അവശേഷിക്കുന്ന ഏക തണൽമരവും ഓർമകളിലേക്ക്. കൊമ്പുകൾ മുറിച്ചുമാറ്റിയ മരത്തി​െൻറ കടക്കൽ ദിവസങ്ങൾക്കകം കത്തിവീഴും. പുലമൺ കവലയിൽ കെ.എസ്.ആർ.ടി.സി വ്യാപാരസമുച്ചയത്തി​െൻറ മുൻവശത്തുള്ള വാകമരത്തിനാണ് മരണമണി മുഴങ്ങുന്നത്. ദേശീയപാതയോരത്ത് നിൽക്കുന്ന മരം തലമുറകൾക്ക് തണലേകിയതാണ്. സമീപത്തുള്ള ടാക്സി സ്റ്റാൻഡിലെ ഡ്രൈവർമാരും ഓട്ടോ തൊഴിലാളികളും കൊടുംചൂടിനെ മറികടക്കുന്നത് മരത്തിന് കീഴിൽ വിശ്രമിച്ചിട്ടാണ്. വയോധികരായ വഴിയാത്രക്കാരും മരച്ചുവട്ടിനെ ആശ്രയിച്ചിരുന്നു. ഈ തണലിനെയാണ് കാരണമൊന്നും പറയാതെ അധികൃതർ മുറിച്ചുമാറ്റാൻ ശ്രമിക്കുന്നത്. മോട്ടോർ വാഹനങ്ങൾ അധികം ഇല്ലാതിരുന്ന കാലത്ത്, കാൽനടയായി ദൂരങ്ങൾ താണ്ടിയിരുന്നവർക്കുവേണ്ടി കൊല്ലം-പുനലൂർ പാതയിൽ വഴിയാത്രക്കാർക്കായി തണൽമരങ്ങൾ െവച്ചുപിടിപ്പിച്ചിരുന്നു. വികസനത്തി​െൻറ പേരിൽ ഇവയെല്ലാം ഘട്ടംഘട്ടമായി മുറിച്ചുമാറ്റി. പുനലൂരിലും ചെങ്കോട്ടപാതയിലും കുറച്ചൊക്കെ അവശേഷിക്കുന്നുണ്ട്. ഈ ഗണത്തിൽ കൊട്ടാരക്കര ടൗണിൽ നിലനിന്നിരുന്ന ഏക തണൽമരമാണ് അധികൃതരുടെ കനിവുതേടുന്നത്. മരംമുറിക്കുന്നതിെനതിരെ ഒറ്റപ്പെട്ട ശബ്ദങ്ങളുയരുന്നുണ്ടെങ്കിലും ശക്തി പ്രാപിച്ചിട്ടില്ല. മരത്തി​െൻറ കൊമ്പുകൾ മുറിച്ചിട്ടെങ്കിലും അത് റോഡിൽനിന്ന് നീക്കംചെയ്യാൻ ചുമതലപ്പെട്ടവർ തയാറായിട്ടില്ല. ഇത് ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.