'ഗോത്രകാലാരൂപങ്ങളുടെ നിറച്ചാർത്ത്​ : സർഗോത്സവത്തിന്​ ഇന്ന്​ കൊടിയിറങ്ങും

കാസർകോട് എം.ആർ.എസ് മുന്നിൽ തിരുവനന്തപുരം: തലസ്ഥാന നഗരത്തിന് നാടൻ, ഗോത്ര കലാപരൂപങ്ങളുടെ നിറച്ചാർത്തേകി മൂന്നു ദിവസങ്ങളിലായി നടക്കുന്ന സർഗോത്സവം കലാമേളക്ക് ബുധനാഴ്ച കൊടിയിറങ്ങും. 61 പോയേൻറാടെ കാസർകോട് മോഡൽ െറസിഡൻഷ്യൽ സ്‌കൂൾ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 12 ഇനങ്ങളിലെ ഫലങ്ങളാണ് ഇതുവരെ പുറത്തുവന്നത്. 57 പോയൻറ് മികവിൽ ഞാറനീലി അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളാണു രണ്ടാം സ്ഥാനത്ത്. 49 പോയേൻറാടെ കട്ടേല എ.എം.എം.ആർ എച്ച്.എസ്.എസാണ് മൂന്നാം സ്ഥാനത്ത്. പട്ടികവർഗ വികസന വകുപ്പിനു കീഴിലുള്ള 20 മോഡൽ െറസിഡൻഷ്യൽ സ്‌കൂളുകളിലെയും 112 ഹോസ്റ്റലുകളിലെയും രണ്ടായിരത്തിലേറെ വിദ്യാർഥികളാണ് സർഗോത്സവത്തിൽ മാറ്റുരക്കുന്നത്. നാടോടിനൃത്തവും നാടകവുമായിരുന്നു സർഗോത്സവത്തി​െൻറ രണ്ടാം ദിനത്തിൽ വേദികളെ സമൃദ്ധമാക്കിയത്. രാവിലെ ഒമ്പതോടെ ആരംഭിച്ച നാടകം മുഖ്യവേദിയായ നിശാഗന്ധിയിൽ രാത്രി വൈകിയും തുടർന്നു. സമാപന ദിവസമായ ബുധനാഴ്ച മൂന്നു മത്സരയിനങ്ങളാണുള്ളത്. മുഖ്യവേദിയായ നിശാഗന്ധിയിൽ രാവിലെ എട്ടു മുതൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ സംഘനൃത്തവും സൂര്യകാന്തിയിൽ സീനിയർ ആൺകുട്ടികളുടെ സംഘനൃത്തവും അരങ്ങേറും. മൂന്നാം വേദിയായ നീലാംബരിയിൽ രാവിലെ ഒമ്പതു മുതൽ ജൂനിയർ, സീനിയർ വിഭാഗങ്ങളുടെ മോണോആക്ടും നടക്കും. വൈകീട്ട് 5.30നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.