പാറശ്ശാല താലൂക്കാശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ്

പാറശ്ശാല: ലോക പ്രമേഹ ദിനാചരണ പരിപാടികളുടെ ഭാഗമായി പാറശ്ശാല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റി​െൻറ രണ്ടാമത്തെ ഷിഫ്റ്റ് തുറന്നു. പാറശ്ശാല എം.എൽ.എ സി.കെ. ഹരീന്ദ്രൻ ഉൾഘാടനം ചെയ്തു. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആര്യദേവൻ അധ്യക്ഷതവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സ്മിത, ഷീജ (വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), ഷിജു (ബ്ലോക്ക് അംഗം), നിർമലകുമാരി (ബ്ലോക്ക് അംഗം), കൂതാളി ഷാജി (എച്ച്.എം.സി അംഗം) എന്നിവർ സംസാരിച്ചു. 2017 നവംബർ 28ന് ഉദ്ഘാടനം ചെയ്ത ഡയാലിസിസ് യൂനിറ്റിൽ ഇതുവരെ 20 രോഗികൾക്ക് 1339 ഡയാലിസിസ് വിജയകരമായി പൂർത്തീകരിച്ചു. നിലവിൽ 150 രോഗികൾ ഡയാലിസിസിനായി പുതുതായി പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.