പുതിയ കാറിൽ മദ്യപിച്ച് കറങ്ങി ബൈക്കുകളും ഓട്ടോയും ഇടിച്ചുനിരത്തി

വിഴിഞ്ഞം: പുതുതായി വാങ്ങിയ കാറിൽ മദ്യപിച്ച് കറങ്ങി ബൈക്കുകളും ഓട്ടോയും ഇടിച്ചുനിരത്തി. ഒടുവിൽ നിർത്താതെ ഓടിച്ചുപോയ കാറിനെ പിന്തുടർന്ന നാട്ടുകാർ കാർ തടഞ്ഞുനിർത്തി അടിച്ചുതകർത്ത് മൂന്നംഗ സംഘത്തെ പൊലീസിൽ ഏൽപിച്ചു. നെയ്യാറ്റിൻകര പെരുമ്പഴുതൂർ സ്വദേശി രഞ്ജിത്ത് (23), പാറശ്ശാല പരശുവയ്ക്കൽ സ്വദേശി അഭിലാഷ് (30), നെയ്യാറ്റിൻകര സ്വദേശി രാജീവ് (34) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദവിസം രാത്രി എട്ടരയോടെ വിഴിഞ്ഞം മുക്കോല ജങ്ഷനിലായിരുന്നു സംഭവം. രാവിലെ മുതൽ കാറിൽ ചുറ്റിയടിച്ച സംഘം മദ്യപിച്ച ശേഷം വിഴിഞ്ഞം തിയറ്റർ ജങ്ഷനിൽ ഓട്ടോയെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയി. ഇതിൽ ഒരു സ്ത്രീ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. തെന്നൂർക്കോണത്ത് െവച്ച് ബൈക്കുകളിലും ഇടിച്ചു. മുക്കോല ജങ്ഷനിൽ നാട്ടുകാർ സാഹസപ്പെട്ട് പിടികൂടുകയായിരുന്നു. ഇതിനിെട ഒരാൾ ഓടിരക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.