ബൈക്ക്​ മോഷണ സംഘം പിടിയിൽ

തിരുവനന്തപുരം: നിരവധി ബൈക്കുകൾ മോഷ്ടിച്ച പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെ എട്ടംഗ സംഘം മെഡിക്കൽ കോളജ് പൊലീസി​െൻറ പിടിയിൽ. കൊട്ടാരക്കര കണ്ണംകോട് വാർഡിൽ പനവേലി വിജിൻ ഭവനിൽ അനന്തുലാൽ (18), പത്തനാപുരം തലവൂർ വാർഡിൽ പറങ്കിമാംമൂട് ഹാരിസ് വില്ലയിൽ ഹാരിസ് (18), കൊട്ടാരക്കര മേലില ചേത്തടി വാർഡിൽ ചെണ്ടമനാട് ക്രിസ്റ്റിൻ ഭവനിൽ ക്രിസ്റ്റിൻ കുഞ്ചാക്കോ (19), കൊട്ടാരക്കര വെട്ടിക്കവല പന്നപ്ലാവൻ തെക്കേക്കര പുത്തൻവീട്ടിൽ ജസ്റ്റിൻ ജോയി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത മൂന്ന് ബാലന്മാരെ ജുവനൈൽ കോടതി മുമ്പാകെ ഹാജരാക്കി. അഞ്ചോളം വാഹനങ്ങൾ ഇവരിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. മെഡിക്കൽ കോളജ് പാർക്കിങ് ഗ്രൗണ്ടുകളിൽനിന്ന് തുടർച്ചയായി വാഹനങ്ങൾ കാണാതായതിനെ തുടർന്ന് അന്വേഷണസംഘം രൂപവത്കരിച്ച് 24 മണിക്കൂറും മഫ്തി പട്രോളിങ് ശക്തമാക്കിയിരുന്നു. സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിനു സമീപം വാഹനത്തി​െൻറ കേബിൾ കട്ട് ചെയ്ത് മാറ്റാൻ ശ്രമിച്ച മൂവർ സംഘത്തെ പിടികൂടി ചോദ്യം ചെയ്തതിലൂടെയാണ് വിവരങ്ങൾ വെളിവാകുന്നത്. പ്രായപൂർത്തിയാകാത്ത സംഘാംഗങ്ങളെ ഉപേയാഗിച്ച് വാഹനം കടത്തി കൊട്ടാരക്കര, വാളകം ഭാഗങ്ങളിൽ എത്തിച്ച് തുച്ഛമായ പണം നൽകി നമ്പർ പ്ലേറ്റുകൾ മാറ്റി മാംഗ്ലൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കച്ചവടം നടത്തി വരുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.