ശിൽപശാല

ആറ്റിങ്ങല്‍: ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളില്‍ 'പാസ്വേഡ്' കരിയര്‍ ഗൈഡന്‍സ് ശിൽപപശാല സംഘടിപ്പിച്ചു. മുദാക്കല്‍ പഞ്ചായത്ത് പ്രസിഡൻറ് ആര്‍.എസ്. വിജയകുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മോട്ടിവേഷന്‍, വ്യക്തിത്വ വികാസം, ലീഡര്‍ഷിപ്, ടൈം മാനേജ്‌മ​െൻറ്, കൗണ്‍സലിങ്, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ വിഷ്ണു ലോനാ ജേക്കബ്, എ. സിദ്ധിക്, വിഷ്ണു, അബ്ദുൽ സത്താര്‍ തുടങ്ങിയവർ ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം. സിന്ധുകുമാരി അധ്യക്ഷതവഹിച്ചു. കരിയര്‍ ഗൈഡന്‍സ് ജില്ല കോര്‍ഡിനേറ്റര്‍ പ്രഫ. അബ്ദുൽ അയൂബ് സ്വാഗതം പറഞ്ഞു. വാര്‍ഡ് അംഗം സുജാതന്‍, പി.ടി.എ പ്രസിഡൻറ് എം. മഹേഷ്, പ്രിന്‍സിപ്പൽ ആര്‍.എസ്. ലത, പ്രധാനാധ്യാപിക എസ്. ഗീതാകുമാരി, കരിയര്‍ ഗൈഡന്‍സ് കോഒാഡിനേറ്റര്‍ അജിത്കുമാര്‍ ടി.എസ്, സ്റ്റാഫ് സെക്രട്ടറി എം. ബാബു, സ്‌കൂള്‍തല പ്രോഗ്രാം കോഓഡിനേറ്റര്‍ ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥി പ്രതിനിധി ജാസ്മി നന്ദി പറഞ്ഞു. ക്യാമ്പില്‍ പങ്കെടുത്ത വിദ്യാർഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വൈദ്യുതി മുടങ്ങും ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ 11 കെ.വി ലൈനില്‍ തട്ടി നില്‍ക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റുന്നതിനാല്‍ രാമച്ചംവിള, വേളാര്‍കുടി, കൊടുമണ്‍, വിളയിന്മൂല, ചെറുവള്ളിമുക്ക്, മീമ്പാട്, പറയത്തുകോണം എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് 5.30വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.