പനയറ എന്‍.എസ്.എസ് കരയോഗം വാര്‍ഷികം നടന്നു

വര്‍ക്കല: പനയറ ദേവി വിലാസം എന്‍.എസ്.എസ് കരയോഗം വാര്‍ഷികവും ബാലസമാജം രൂപവത്കരണവും നടന്നു. താലൂക്ക് യൂനിയന്‍ പ്രസിഡൻറ് ജി. മധുസൂദനന്‍പിള്ള ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍ എന്നിവയും നടന്നു. കരയോഗം പ്രസിഡൻറ് എം. ശ്രീധരന്‍പിള്ള അധ്യക്ഷത വഹിച്ചു. താലൂക്ക് യൂനിയന്‍ വൈസ് പ്രസിഡൻറ് ജി. ഹരിദാസന്‍നായര്‍, മേഖല കണ്‍വീനര്‍മാരായ ഡി. രാധാകൃഷ്ണക്കുറുപ്പ്, ബി. ഭദ്രന്‍പിള്ള, ആര്‍. രവീന്ദ്രന്‍ ഉണ്ണിത്താന്‍, യൂനിയന്‍ സെക്രട്ടറി ടി. അരവിന്ദാക്ഷന്‍പിള്ള, കരയോഗം സെക്രട്ടറി പി. രാമചന്ദ്രന്‍ ഉണ്ണിത്താന്‍, ജോയൻറ് സെക്രട്ടറി ജി. സതീശബാബു, ട്രഷറര്‍ കെ. ഷാജികുമാര്‍, ആര്‍. രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍, പനയറ രാജു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.