കേസെടുത്തത്​ പ്രതികാര രാഷ്​ട്രീയം -യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: േസാളാർ കേസിൽ ഉമ്മൻ ചാണ്ടിക്കും കെ.സി. വേണുഗോപാലിനുമെതിരെ സി.പി.എം നടത്തുന്നത് പ്രതികാര രാഷ്ട്രീയമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്. സി.പി.എം നേതാക്കൾ പറഞ്ഞതനുസരിച്ച് തയാറാക്കിയ ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് വിലപ്പോവാതെ വന്നപ്പോഴുണ്ടായ പുതിയ തിരക്കഥയിൽനിന്നാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തത്. ശബരിമല പ്രശ്നത്തിലടക്കം ഒറ്റപ്പെട്ട സി.പി.എം ജനശ്രദ്ധ തിരിക്കാനായി നിരപരാധികളായ നേതാക്കൾക്കെതിരെ വേട്ടയാടൽ രാഷ്ട്രീയവുമായി മുന്നോട്ട് പോകുകയാണ്. സി.പി.എമ്മി​െൻറ വില കുറഞ്ഞ രാഷ്ട്രീയത്തിനെതിരെ യൂത്ത് കോൺഗ്രസ് ശക്തമായി പ്രതികരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.