തരിശുനിലത്തിൽ നൂറുമേനി വിളവ്​

കിളിമാനൂർ: കാർഷിക മേഖലയെ സമ്പൂർണ ജൈവ കാർഷിക മണ്ഡലമാക്കുന്നതി​െൻറ ഭാഗമായി ആരംഭിച്ച പദ്ധതിയിൽ കൊടുവഴന്നൂർ ഏലായിലും നൂറുമേനി വിളവ്. കൊടുവഴന്നൂർ സർവിസ് സഹകരണ ബാങ്കി​െൻറ നേതൃത്വത്തിൽ കൊടുവഴന്നൂർ ഏലായിൽ തരിശായി കിടന്ന രണ്ട് ഹെക്ടർ സ്ഥലം നെൽകൃഷിയോഗ്യമാക്കി മാറ്റുകയായിരുന്നു. വിളവെടുപ്പ് ഉത്സവം ബി. സത്യൻ എം.എൽ. എ നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് ഡോ. വിജയൻ, ബോർഡ് അംഗങ്ങൾ, കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. നെൽകൃഷിക്ക് പുറമെ ജൈവ പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.