നീന്തലറിയാത്ത ഇതര സംസ്​ഥാനക്കാരെ ജോലിക്ക്​ നിയോഗിക്കു​േമ്പാൾ സുരക്ഷ ഉറപ്പാക്കണമെന്ന്​ മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: നീന്താൻ പോലുമറിയാത്ത ഇതരസംസ്ഥാന തൊഴിലാളികള മത്സ്യബന്ധന മേഖലയിൽ ജോലി ചെയ്യിപ്പിക്കുേമ്പാൾ അവരുടെ സുരക്ഷ ഉറപ്പാക്കാൻ തൊഴിൽ, ഫിഷറീസ്, പൊലീസ് വകുപ്പുകൾ ആവശ്യമായ മിന്നൽ പരിശോധന നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. അഡീഷനൽ ചീഫ് സെക്രട്ടറി, പൊലീസ് എന്നിവരിൽനിന്ന് കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കൊച്ചി കായലിൽ ബോട്ട് അപകടത്തിൽ മരിച്ച അസം സ്വദേശിയായ രാഹുൽദാസി​െൻറ മൃതദേഹം സർക്കാർ ചെലവിൽ നാട്ടിലെത്തിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം മത്സ്യബന്ധനമേഖലയിൽ നീന്തലറിയാതെ മത്സ്യത്തൊഴിലാളികളെ ജോലിക്ക് നിയോഗിക്കാറുണ്ടെന്ന് ഇൻറലിജൻസ് മേധാവി കമീഷനെ അറിയിച്ചു. ഇവർക്ക് നിശ്ചയിച്ച വേതനമോ താമസസൗകര്യമോ നൽകാറില്ല. പരിചയസമ്പത്തുള്ളവരെ മാത്രം നിയോഗിേക്കണ്ട െഎസ് പ്ലാൻറുകളിൽ ഇതരസംസ്ഥാനക്കാരെ ബോട്ടുടമകൾ ചൂഷണം ചെയ്യുന്നത് പതിവാണെന്നും റിപ്പോർട്ടിൽ പറയുന്നു. കമീഷൻ അംഗം പി. മോഹനദാസി​െൻറതാണ് ഉത്തരവ്. മനുഷ്യാവകാശ പ്രവർത്തകനായ പി.കെ. രാജുവാണ് പരാതി നൽകിയത്. പൊലീസിനുൾപ്പെടെ നൽകാനെന്ന് പറഞ്ഞ്, മരിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ ബന്ധുക്കളിൽനിന്ന് പണം ഇൗടാക്കുന്ന ഇടനിലക്കാർ രംഗത്തുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതരസംസ്ഥാനക്കാരെ നിയോഗിക്കുേമ്പാൾ അവരുടെ സുരക്ഷക്ക് ആവശ്യമായ എല്ലാ രേഖകളും തൊഴിൽ, ഫിഷറീസ്, പൊലീസ് വകുപ്പുകൾ ശേഖരിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. ഇവർക്ക് അടിയന്തരഘട്ടങ്ങളിൽ സഹായം നൽകാൻ നടപടിയുണ്ടാകണമെന്നും കമീഷൻ ആവശ്യപ്പെട്ടു. ഇടനിലക്കാർ പണം കൈപ്പറ്റുന്ന നടപടി പൂർണമായും അവസാനിപ്പിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.