ദേവസ്വം ബോർഡി​െൻറ നിലപാടിൽ മാറ്റമുണ്ടായിട്ടില്ല -പ്രസിഡൻറ്​

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡി​െൻറ നിലപാടിൽ മാറ്റമുണ്ടായിട്ടില്ലെന്ന് പ്രസിഡൻറ് എ. പത്മകുമാർ. ഇൗ വിഷയത്തിൽ താനോ ബോർഡോ മലക്കംമറിച്ചിൽ നടത്തിയിട്ടില്ല. ശബരിമലയിൽ സ്ത്രീകൾ ദർശനത്തിന് എത്തുന്നതിനനുസരിച്ച് ഒരുക്കങ്ങൾ നടത്തും. ഹൈന്ദവ സംഘടനകളും ബി.ജെ.പിയും നടത്തുന്ന സമരം കാര്യമാക്കുന്നില്ലെന്നും ജനങ്ങൾ അയ്യപ്പനൊപ്പമാണെന്നും അദ്ദേഹം പ്രതികരിച്ചു. ദർശനത്തിനെത്തുന്ന ഭക്തർക്ക് അസൗകര്യങ്ങൾ ഉണ്ടാകാതിരിക്കാനാകും മുഖ്യപരിഗണന നൽകുക. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ വീഴ്ചവരുത്തില്ല. സത്യപ്രതിജ്ഞലംഘനം നടത്തിയെന്ന പന്തളം രാജകുടുംബത്തി​െൻറ ആരോപണങ്ങളിൽ കഴമ്പില്ല. തങ്ങൾക്കിഷ്ടമുള്ള നിലപാടല്ലെങ്കിൽ കുറ്റപ്പെടുത്തുന്നവരോട് ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.