യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച സംഭവം: കൗൺസിലറുടെ മകനടക്കം ആറ് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്​

തിരുവനന്തപുരം: കുളത്തൂർ കോലത്തുകര ക്ഷേത്രത്തിന് സമീപം യൂത്ത്കോൺഗ്രസ് നേതാവിനെയും സുഹൃത്തുക്കളെയും ആക്രമിച്ച സംഭവത്തിൽ കൗൺസിലറുടെ മകനടക്കം ആറ് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ തുമ്പ പൊലീസ് കേസെടുത്തു. പൗണ്ട്കടവ് വാർഡ് കൗൺസിലർ മേടയിൽ വിക്രമ‍​െൻറ മകൻ േതജു, കുളത്തൂർ സ്വദേശികളായ ഷൈജു, ആദർശ്, ജിതിൻ, മനോഷ്, ശ്രീകാന്ത് എന്നിവർക്കെതിരെയാണ് കേസ്. സംഭവത്തെതുടർന്ന് ആറുപേരും ഒളിവിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്.ഐ പ്രതാപചന്ദ്രൻ അറിയിച്ചു. ഞായാറാഴ്ചയാണ് കോലത്തുകര ശിവക്ഷേത്രത്തിന് സമീപത്തെ എസ്.എൻ.ഡി.പി ഓഫിസിൽ ഇരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിനെയും (22) സുഹൃത്തുകളായ അനന്തു, ലിപിൻ എന്നിവരെയും തേജുവി​െൻറ നേതൃത്വത്തിലെ ആറംഗസംഘം ആക്രമിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ ജിതിൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അനന്തുവും ലിപിനും തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടു. ശനിയാഴ്ച കുളത്തൂർ എ.ടി.എം കൗണ്ടറിന് മുന്നിൽ പാർക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഇതിനെതുടർന്ന് അനന്തു തുമ്പ പൊലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്ച ഇരുകൂട്ടരെയും പൊലീസ് വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല. അക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുളത്തൂരിൽ പ്രകടനം നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.