സന്നദ്ധ പ്രവർത്തകർക്കുള്ള ക്യാമ്പ് സമാപിച്ചു

കൊല്ലം: സംസ്ഥാന യുവജന കമീഷൻ നടത്തിയ സന്നദ്ധ പ്രവർത്തകർക്കുള്ള ത്രിദിന ക്യാമ്പ് സമാപനം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കമീഷൻ ചെയർപേഴ്സൻ ചിന്താ ജെറോം അധ്യക്ഷത വഹിച്ചു. അംഗങ്ങളായ കെ. മണികണ്ഠൻ, വിനിൽ, തുഷാര ചക്രവർത്തി, ഫിനാൻസ് ഓഫിസർ ഷീന സി. കുട്ടപ്പൻ, കമീഷൻ സെക്രട്ടറി ഡി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. മലയോരമേഖല കൊടുംവരൾച്ചയിലേക്ക്; കനാൽ തുറക്കണമെന്ന് ആവശ്യം പുനലൂര്‍: പ്രളയം വരുത്തിയ ദുരിതം വിട്ടുമാറുംമുമ്പ് കിഴക്കൻ മലയോരമേഖല കൊടും വരൾച്ചയിലേക്ക്. പുനലൂരില്‍ ഉൾെപ്പടെ കഠിനമായ ചൂട് അനുഭവപ്പെടുന്നതിനാൽ നീർച്ചാലുകളിലും കിണറുകളിലുമെല്ലാം വെള്ളം വറ്ത്തെുടങ്ങി. പട്ടണത്തിലൂടെ ഒഴുകുന്ന കല്ലടയാറി​െൻറ കരയിലുള്ള കിണറുകളിൽപോലും വെള്ളം കുറയുന്നു. ആറ്റില്‍ ജലനിരപ്പും താഴുന്നുണ്ട്. സാധാരണ വേനല്‍കാലത്തിന് മുമ്പുള്ള ഈ പ്രതിഭാസം ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. മനുഷ്യനെ തളർത്തുന്ന ചൂടാണ് അനുഭവപ്പെടുന്നത്. വേനല്‍ക്കാലത്ത് കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പുനലൂരില്‍ ഇപ്പോഴേ വരള്‍ച്ചയാകുന്ന സ്ഥിതിയാണ്. വ്യാഴാഴ്ച പുനലൂരില്‍ രേഖപ്പെടുത്തിയ പകല്‍ ചൂട് 36.2 ഡിഗ്രി സെല്‍ഷ്യസാണ്. സാധാരണ ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ഇത്രയും ചൂട് അനുഭവപ്പെടുന്നത്. കഴിഞ്ഞദിവസങ്ങളില്‍ ഇത് 30 മുതൽ 35 ഡിഗ്രി വരെയായിരുന്നു. ഒരുമാസം മുമ്പ് വെള്ളപ്പൊക്കവും കൊടുംകാറ്റുംമൂലം ദുരിതം അനുഭവിച്ച സ്ഥലമാണ് പുനലൂര്‍. വെള്ളപ്പൊക്കത്തിന് ശേഷം കല്ലട, അച്ചൻകോവിൽ, കഴുതുരുട്ടി ആറുകളിൽ ഇപ്പോള്‍ ജലനിരപ്പ് താഴുന്നുണ്ട്. കല്ലടയാറ്റില്‍ പുനലൂര്‍ പേപ്പര്‍മില്ലിന് സമീപത്തെ തടയണ ഉയര്‍ത്തിയിരുന്നെങ്കില്‍ ജലക്ഷാമത്തിന് താൽക്കാലിക ആശ്വാസമായേനെ. തടയണ ഉയര്‍ത്തുന്നതിന് ജലസേചനവകുപ്പ് രണ്ടുവര്‍ഷം മുമ്പ് തയാറാക്കിയ ഒന്നരക്കോടിയുടെ പദ്ധതി ഇപ്പോഴും ഫയലിലാണ്. എല്ലാ വേനൽകാലത്തും ലക്ഷങ്ങൾ മുടക്കി താൽക്കാലിക തടയണ നിർമിക്കുമെങ്കിലും മഴയിൽ ഒലിച്ചുപോകുകയാണ് പതിവ്. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലും കിണറുകളും മറ്റും വറ്റിക്കഴിഞ്ഞു. കഴുതുരുട്ടിയാറിലെ ജലനിരപ്പുയർത്താൻ ഇടപ്പാളയത്ത് നിർമിച്ച തടയണയും ചെളിമൂടി നിറഞ്ഞു. വയലേലകളിലെ കൃഷിയടക്കം കരിയുന്നതിനാൽ കല്ലട പദ്ധതിയുടെ കനാലുകൾ താൽക്കാലികമായി തുറക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഇതിനാവശ്യത്തിന് ഡാമിൽ വെള്ളമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.