വൈവാഹിക പരസ്യങ്ങളില്‍ പോലും ഹീനമായ ജാതി അവഹേളനം -മന്ത്രി ബാലന്‍

ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്ര വാഹന വിതരണം മന്ത്രി ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: കേരളത്തില്‍ വൈവാഹിക പരസ്യങ്ങളില്‍ പോലും ഹീനമായ ജാതി അവഹേളനം ഉയരുന്ന പ്രവണതകള്‍ വര്‍ധിച്ചുവരികയാണെന്ന് മന്ത്രി എ.കെ. ബാലൻ. പട്ടികജാതി വികസന വകുപ്പി​െൻറ ധനസഹായത്തോടെ സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ സംഘടിപ്പിച്ച ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്ര വാഹന വിതരണം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സമൂഹത്തില്‍ പാര്‍ശ്വവത്കൃത സമൂഹത്തിനുനേരെ ഉയരുന്ന അരുതായ്മകള്‍ക്കുനേരെ സര്‍ക്കാര്‍ കര്‍ശനനടപടി സ്വീകരിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ പൊതു സമൂഹം കൂടി ഉണരണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് അംഗവൈകല്യമുള്ള എട്ട് ലക്ഷത്തില്‍പരം പേരുള്ളതില്‍ ചലനവൈകല്യമുള്ളവര്‍ മാത്രം 2,63,000 പേരാണ്. ഇതില്‍ പട്ടികവിഭാഗക്കാര്‍ ഇരുപതിനായിരത്തോളം വരും. ഈവര്‍ഷം 280 പേര്‍ക്കാണ് മുച്ചക്രവാഹനങ്ങള്‍ വിതരണംചെയ്യുന്നത്. അടുത്തവര്‍ഷം ആയിരംപേര്‍ക്ക് വാഹനം നല്‍കും. മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ പി.എം. അലി അസ്ഗര്‍ പാഷ, വികലാംഗക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ പരശുവയ്ക്കല്‍ മോഹനന്‍, എം.ഡി കെ. മൊയ്തീന്‍കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.