രോഗികൾക്ക് ഉപകരിക്കാതെ നഗരസഭക്ക്​ ആംബുലൻസ്​

നെടുമങ്ങാട്: നഗരസഭക്ക് അനുവദിച്ച ആംബുലൻസ് രോഗികൾക്ക് മാത്രം ഉപകാരപ്പെടുന്നില്ലെന്ന് ആരോപണം. ആവശ്യക്കാർ ആംബുലൻസിനായി നഗരസഭയെ സമീപിച്ചാൽ പലപ്പോഴും ഇത് വിട്ടുകൊടുക്കാറില്ല. ഉപയോഗിക്കാത്തതിനാൽ മഴയും െവയിലുമേറ്റ് നഗരസഭ കോമ്പൗണ്ടിൽ കിടക്കുകയാണ്. എന്നാൽ ആളുകളെ കടത്തുന്നതുൾപ്പെടെ നഗരസഭയുെട മറ്റ് ചില ആവശ്യങ്ങൾക്കായി ആംബുലൻസ് ഉപയോഗിക്കാറുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. ആംബുലൻസ് ഓടിയില്ലെങ്കിലും ഇതിനായി നിയമിച്ച ഡ്രൈവർക്ക് ശമ്പളം കൊടുക്കുന്നുമുണ്ട്. ഇതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ ആംബുലൻസിന് റീത്ത് സമർപ്പിച്ചു. അടിയന്തരമായി ജനങ്ങൾക്ക് ആംബുലൻസ് സേവനം ലഭ്യമാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അനാസ്ഥ എം.പിയോടുള്ള അനാദരവാണെന്നും കൗൺസിലർമാർ ആരോപിച്ചു. സമ്പത്ത് എം.പിയുടെ വികസനഫണ്ടുപയോഗിച്ചായിരുന്നു ആംബുലൻസ് അനുവദിച്ചിരുന്നത്. പഠനോപകരണങ്ങൾ വിതരണംചെയ്തു കാട്ടാക്കട: പ്രവാസി സൗഹൃദകൂടാരം സംഘടന പൂവച്ചൽ ഗവ.യു.പി സ്കൂളിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ബൈജു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഐഡാക്രിസ്റ്റൽ, വാർഡ് അംഗം ജി.ഒ. ഷാജി, മുൻ പി.ടി.എ പ്രസിഡൻറ് ഹബീബ്, സൗഹൃദകൂടാരം ജില്ലാ എക്സിക്യുട്ടീവ് അംഗം ബിജു, സി.പി.എം ലേക്കൽ സെക്രട്ടറി ശ്രീകുമാർ, സ്റ്റുവർട്ട് ഹാരീസ്, ശ്രീലത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.