ബസിനടിയിൽപെട്ട യുവാവ്​ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിനടിയിൽപെട്ട ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ പേട്ട പാലത്തിലാണ് സംഭവം. കാലിനു പരിക്കേറ്റ ബൈക്ക് യാത്രികൻ അഷ്റഫിനെ പൊലീസെത്തി ആശുപത്രിയിലെത്തിച്ചു. കഴക്കൂട്ടത്തുനിന്ന് കിഴക്കേകോട്ടയിലേക്ക് േപാകുകയായിരുന്ന ബസ് ബൈക്കിൽ തട്ടിയായിരുന്നു അപകടം. ബസി​െൻറ പിൻചക്രങ്ങൾക്ക് സമീപത്ത് കുടുങ്ങിയ യുവാവി​െൻറ നിലവിളി കേട്ട് ഡ്രൈവർ ബസ് വേഗം നിർത്തിയതാണ് അപകടം ഒഴിവാക്കിയത്. ബസിനടിയിൽ കുടുങ്ങിയ യുവാവിനെ നാട്ടുകാർ ഏെറ പണിപ്പെട്ടാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് അൽപനേരം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.