കരുനാഗപ്പള്ളി മുസ്​ലിം ജമാഅത്തിൽ നോമ്പുതുറക്കാൻ തിരക്ക്

കരുനാഗപ്പള്ളി: മുസ്ലിം ജമാഅത്ത് ജുമാ മസ്ജിദിൽ നോമ്പുതുറക്ക് വൻ തിരക്ക്. 300ൽ അധികം ആളുകളാണ് ദിവസവും എത്തുന്നത്. ഈത്തപ്പഴം, മറ്റ് പഴവർഗങ്ങൾ, ചായ, കഞ്ഞി തുടങ്ങിയ വിഭവങ്ങളാണ് തയാറാക്കുന്നത്. ചില ദിവസങ്ങളിൽ വിഭവസമൃദ്ധമായ ഭക്ഷണങ്ങളുമുണ്ടാകും. ദിവസവും 30 കിലോ നാടൻ പൊടിയരിയുടെ നോമ്പുകഞ്ഞിയാണ് തയാറാക്കുന്നത്. വർഷങ്ങളായി കഞ്ഞി പാചകം ചെയ്യുന്നത് 'ഇക്ക'യെന്ന് നാട്ടുകാർ സ്നേഹത്തോെട വിളിക്കുന്ന മുഹമ്മദ് കുഞ്ഞാണ്. ഇദ്ദേഹം തന്നെയാന്ന് നോമ്പുതുറ കമ്മിറ്റിയുടെ കൺവീനറും. നോമ്പുകഞ്ഞി വാങ്ങാൻ വീടുകളിൽനിന്ന് പാത്രങ്ങളുമായി നിരവധിപേരാണ് എത്തുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.