അവധിക്കാല ക്യാമ്പിന് തുടക്കം

കാട്ടാക്കട: കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാലയുടെ അവധിക്കാല ക്യാമ്പ് 'ചങ്ങാതിക്കൂട്ട'ത്തിന് തുടക്കമായി. പൊതുവിദ്യാലയങ്ങൾക്ക് കാവലാളാവുക പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്ന സന്ദേശം ഉയർത്തിയാണ് ക്യാമ്പ് ആരംഭിച്ചത്. നാല് ദിവസം നീളുന്ന ക്യാമ്പിൽ വ്യക്തിത്വ വികസനം, അഭിനയക്കളരി, പാവനാടകം, മാജിക് കളരി, സാഹിത്യ ശിൽപശാല, ഡോക്യുമ​െൻററി പ്രദർശനം, ആരോഗ്യ ബോധവത്കരണം, കഥാപ്രസംഗ ശിൽപശാല, പoനോപകരണ വിതരണം തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖർ ക്ലാസുകൾ എടുക്കും. ക്യാമ്പ് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.എസ്. അജിതകുമാരി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബ്ലോക്ക് വികസനകാര്യ ചെയർമാൻ ജി. സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തി. ആർ. മധുകുമാർ, ബി. മഹേന്ദ്രനാശാരി, എൻ. വേലുക്കുട്ടി, എം.എം. ഇസ്മായിൽ, ഡോ. വി.എസ്. ജയകുമാർ, സമീർ സിദ്ദിഖി, ആരതി കോട്ടൂർ, എസ്‌.കെ. ആർച്ച എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.