സമഗ്രശിക്ഷാ അഭിയാൻ: കേന്ദ്രഫണ്ട് വെട്ടിക്കുറച്ചത് പ്രതിഷേധാർഹം -കെ.എം.എം.എ

കിളിമാനൂർ: വിദ്യാഭ്യാസരംഗത്ത് കേരളത്തി​െൻറ നേട്ടങ്ങളെ കണക്കിലെടുക്കാതെ സംസ്ഥാനത്തിനുള്ള സമഗ്രശിക്ഷാ അഭിയാൻ ഫണ്ട് വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും വെട്ടിക്കുറച്ച ഗ്രാൻറുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കിളിമാനൂർ ഗവ. എൽ.പി.എസിൽ നടന്ന ജില്ലാ കൺവെൻഷനും യാത്രയയപ്പ് സമ്മേളനവും സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് എസ്. ഷെഫീർ ഖാസിമി അധ്യക്ഷതവഹിച്ചു. എസ്. നിഹാസ്, എ. മുനീർ, എം. നാജിബ്, എ.എസ്. ഷാജുദ്ദീൻ, എ. യാസർ, മുഹമ്മദ് ഷംനാദ്, അൻസാരി എന്നിവർ സംസാരിച്ചു. ഈ മാസം സർവിസിൽനിന്ന് വിരമിക്കുന്ന മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇടവം ഖാലിദ് കുഞ്ഞിന് യാത്രയയപ്പ് നൽകി. ഭാഷാധ്യാപക തസ്തികകൾക്കുള്ള വിദ്യാർഥി അനുപാതം കുറക്കണമെന്നും ഹയർസെക്കൻഡറിയിൽ നാല് ഭാഷകൾവരെ പഠിക്കാൻ മുമ്പുണ്ടായിരുന്ന അവസരം പുനഃസ്ഥാപിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. ഭാരവാഹികൾ: എസ്. ഷെഫീർ (പ്രസി.), എസ്. നിഹാസ് (ജന. സെക്ര.), ആരിഫ് (ട്രഷ.). arabic munshees kmr കേരള അറബിക് മുൻഷീസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കൺവെൻഷനും യാത്രയയപ്പ് സമ്മേളനവും സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.