ബാലഭവനിലെ സീ ഹോക്ക് വിമാനത്തിന് മേല്‍ക്കൂരയായി

തിരുവനന്തപുരം: ജവഹര്‍ ബാലഭവനില്‍ പരിഷ്‌കരിച്ച സീ ഹോക്ക് വിമാനത്തി​െൻറ സമര്‍പ്പണവും മധ്യവേനലവധിക്കാല ക്ലാസുകളുടെ സമാപനാഘോഷവും മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. 37 വര്‍ഷമായി ബാലഭവനുമുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്ന സീ ഹോക്ക് വിമാനത്തി​െൻറ സംരക്ഷണത്തിനായി പുതുതായി മേല്‍ക്കൂര പണിയുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസക്കാലമായി ജവഹര്‍ ബാലഭവനില്‍ നടത്തുന്ന അവധിക്കാല ക്ലാസുകള്‍ക്കും സമാപനമായി. സാംസ്‌കാരികവകുപ്പ് ഡയറക്ടര്‍ ടി.ആര്‍. സദാശിവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ചീഫ് ഓഫ് സ്റ്റാഫ് കൊച്ചി സതേണ്‍ നേവല്‍ കമാൻഡ് റിയര്‍ അഡ്മിറല്‍ ആര്‍.ജെ. നാദ്കര്‍ണി മുഖ്യാതിഥിയായി. ജവഹര്‍ ബാലഭവന്‍ ഓണററി അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ കെ. ഗീത, പ്രിന്‍സിപ്പല്‍ ഡോ. എസ്. മാലിനി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.