'യു.ഡി.എഫ്​ പദ്ധതികൾ എൽ.ഡി.എഫി​േൻറതാക്കിയത്​ അപഹാസ്യം'

കരുനാഗപ്പള്ളി: നഗരസഭയിൽ യു.ഡി.എഫ്‌ ഭരണത്തിൽ നടപ്പാക്കിയ വികസനപദ്ധതികൾ എൽ.ഡി.എഫിേൻറതാക്കി മാറ്റിയത് അപഹാസ്യമാെണന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറർ എം.എ. സലാം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. വി.എസ്. ശിവകുമാർ ആരോഗ്യമന്ത്രിയായിരിക്കുമ്പോൾ നഗരസഭാ ചെയർമാനായിരുന്ന എം. അൻസാറി​െൻറ നേതൃത്വത്തിലുള്ള നഗരസഭ ഭരണസമിതി കോടികളുടെ വികസനമാണ് താലൂക്ക് ആശുപത്രിയിൽ നടപ്പാക്കിയത്. അന്ന് പ്രഖ്യാപിച്ച ഡയാലിസിസ് യൂനിറ്റും അനുബന്ധ പദ്ധതികളുമാണ് കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത് എൽ.ഡി.എഫ് അക്കൗണ്ടിലാക്കിയത്. യു.ഡി.എഫ് ഭരണകാലത്ത് ഉദ്ഘാടനം ചെയ്ത സ്വകാര്യ ബസ്സ്റ്റാൻഡ് വീണ്ടും രണ്ടുതവണ എൽ.ഡി.എഫ് ഭരണസമിതി ഉദ്ഘാടനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഷികപദ്ധതി ഉദ്ഘാടനവും ജീവനക്കാരെ ആദരിക്കലും (ചിത്രം) ഓച്ചിറ: ബ്ലോക്ക് പഞ്ചായത്തി​െൻറ 2018-19 ലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും കഴിഞ്ഞ വര്‍ഷത്തെ മികച്ച നിര്‍വഹണ ഉദ്യോഗസ്ഥരെ ആദരിക്കലും ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. പ്രസിഡൻറ് ഷേര്‍ളി ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ആര്‍.കെ. ദീപ, ജനപ്രതിനിധികളായ എ. മജീദ്, ബി. സുധര്‍മ, ശ്രീദേവി മോഹനന്‍, അന്‍സാര്‍ എ. മലബാര്‍, എന്‍. കൃഷ്ണകുമാര്‍, വി. സാഗര്‍ എന്നിവർ സംസാരിച്ചു. പരിസ്ഥിതി ദിനാഘോഷം ഓച്ചിറ: ഗവ. ഐ.ടി.യുടെയും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലി​െൻറയും ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാഘോഷം നടത്തും. ജൂണ്‍ രണ്ടിന് ഉച്ചക്ക് രണ്ടിന് എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്, ഐ.ടി.ഐ. വിദ്യാര്‍ഥികള്‍ക്കായി പ്ലാസ്റ്റിക് മാലിന്യത്തെ ആസ്പദമാക്കി ചിത്രരചന, പ്രസംഗം, പോസ്റ്റര്‍, പ്രശ്‌നോത്തരി എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഫോണ്‍: 0476 20691222, 9497537888.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.