സഹകരണ സ്​പിന്നിങ്​ മില്ലിന്​ മുന്നിൽ ധർണ

ചാത്തന്നൂർ: കാരംകോട് സഹകരണ സ്പിന്നിങ് മില്ലിലെ മുൻ ജീവനക്കാരും തൊഴിലാളികളും മില്ലിന് മുന്നിൽ ധർണ നടത്തി. ഗ്രാറ്റുവിറ്റിയും മറ്റ് ആനുകൂല്യങ്ങളും നൽകാത്ത സാഹചര്യത്തിലാണ് സമരം തുടങ്ങിയത്. രവീന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ജയിൻകുമാർ അധ്യക്ഷത വഹിച്ചു. വി. സോമരാജൻ, മുരളീധരൻപിള്ള, മൈലക്കാട് സുനിൽ, ജയചന്ദ്രൻ, ശശിധരൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തുതലത്തിൽ സമരസഹായ സമിതി രൂപവത്കരിച്ച് സമരം ശക്തമാക്കാൻ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.