എൻജിനീയറിങ്​ ബിരുദപഠനത്തിന്​ തിരുവനന്തപുരം മുസ്​ലിം അസോസിയേഷൻ 50 ലക്ഷം രൂപയുടെ സ്​കോളർഷിപ്​​ നൽകും

തിരുവനന്തപുരം: തിരുവനന്തപുരം മുസ്ലിം അേസാസിയേഷൻ എൻജിനീയറിങ് ഡിഗ്രി പഠനത്തിന് 50 ലക്ഷം രൂപയുടെ സ്കോളർഷിപ് നൽകും. അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗമാണ് ഇക്കാര്യം അറിയിച്ചത്. അസോസിയേഷ​െൻറ കീഴിൽ വെഞ്ഞാറമൂട് പ്രവർത്തിക്കുന്ന മുസ്ലിം അസോസിയേഷൻ എൻജിനീയറിങ് കോളജിൽ ഇൗ വർഷം പ്രവേശനം നേടുന്ന വിദ്യാർഥികൾക്കാണ് ഇൗ ആനുകൂല്യം ലഭ്യമാകുന്നത്. ജാതി മത ഭേദമന്യേ പഠനത്തിൽ മികവുള്ള സാമ്പത്തികമായി പിന്നാക്കവസ്ഥയിലുള്ള എൻജിനീയറിങ് ഡിഗ്രി പഠിക്കാൻ യോഗ്യരായ വിദ്യാർഥികൾക്ക് പ്രസ്തുത സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഫോൺ: 9446788526, 8089575861.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.