വീട്ടമ്മയെ ആക്രമിച്ചയാൾ റിമാൻഡിൽ

ചവറ: കമ്പിപ്പാരയുമായി വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ച കേസിൽ പ്രതി റിമാൻഡിൽ. നടുവത്തുചേരി പള്ളിക്കളയിൽ സലിമിനെയാണ് (48) റിമാൻഡ് ചെയ്തത്. പന്മന നടുവത്തുചേരി ചെറുവിള പടീറ്റതിൽ പ്രവാസിയായ ഷിഹാബുദ്ദീ​െൻറ ഭാര്യ റഹ്മത്തിനാണ് (40) തലക്കും മുഖത്തും ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. വഴിത്തർക്കവുമായി ബന്ധപ്പെട്ട് അയൽവാസിയായ സലീം റഹ്മത്തി​െൻറ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ട്വൻറി20 ക്രിക്കറ്റ് ടൂർണമ​െൻറ് കൊല്ലം: ആശ്രാമം മൈതാനിയിൽ സൂര്യ ക്ലബ് സംഘടിപ്പിച്ച ഓൾ ഇന്ത്യ ടി ട്വൻറി ക്രിക്കറ്റ് ടൂർണമ​െൻറിൽ ബുധനാഴ്ച നടന്ന ആദ്യമത്സരത്തിൽ ആത്രേയ തൃശൂരിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി പ്രതിഭ കൊട്ടാരക്കര സെമിഫൈനലിൽ പ്രവേശിച്ചു. രണ്ടാം മത്സരത്തിൽ മാസ്റ്റേഴ്സ് തിരുവനന്തപുരത്തെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി മാസ്റ്റേഴ്സ് റോയൽ എറണാകുളം സെമിഫൈനലിൽ പ്രവേശിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതിന് നടക്കുന്ന മൂന്നാം ക്വാർട്ടർ ഫൈനലിൽ സൗത്ത് സോൺ ചെന്നൈ, സി.സി.പി പുനലൂരിനെ നേരിടും. ഉച്ചക്ക് ഒന്നിന് നടക്കുന്ന നാലാം ക്വാർട്ടർഫൈനലിൽ മദ്രാസ് റോയൽ ക്രിക്കറ്റ് ക്ലബ് ചെന്നൈ, ക​െൻറ് അഞ്ചലിനെ നേരിടും. നടപ്പാത ഉദ്ഘാടനം അഞ്ചാലുംമൂട്: പനയം അമ്പഴവയൽ വാർഡിൽ പനയം ഗ്രാമപഞ്ചായത്ത് 22 ലക്ഷം രൂപ മുടക്കി നിർമിച്ച ഓടയുടെയും നടപ്പാതയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം കെ. രാജശേഖരൻ നിർവഹിച്ചു. പനയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. ഷീല, പഞ്ചായത്ത് അംഗം രതിയമ്മാൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.