സമാധാന ശ്രമവുമായി മുന്നോട്ടുപോകുമെന്ന്​ പാത്രിയർക്കീസ്​ ബാവ

തിരുവനന്തപുരം: യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങളിൽ സമാധാനത്തിനുവേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന് സുറിയാനി സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ. തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുത്തതിനെ അഭിനന്ദിച്ച അദ്ദേഹം, കോടതിവിധികൾ ഉണ്ടെങ്കിലും സമാധാന ശ്രമം എല്ലാവരുടെയും ഹൃദയത്തിൽനിന്ന് വരേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു. തർക്കം പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയുള്ളതുകൊണ്ടാണ് ഡമസ്കസിൽനിന്ന് താൻ ഇവിടെ വന്നത്. മുഖ്യമന്ത്രിയുടെ ഇടപെടലും തനിക്ക് അയച്ച കത്തും പ്രശ്നപരിഹാരത്തിന് വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുധനാഴ്ച രാവിലെയാണ് ക്ലിഫ്ഹൗസിൽ അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിക്കൊപ്പമായിരുന്നു പ്രാതൽ. സഭാവിശ്വാസികളിൽ ബഹുഭൂരിഭാഗവും തർക്കം പരിഹരിച്ചു സമാധാനപരമായി മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതുകൊണ്ട് പാത്രിയർക്കീസ് ബാവ സമാധാന ശ്രമം തുടരണം. സർക്കാറി​െൻറ എല്ലാ പിന്തുണയുമുണ്ടാകും. മാർ തിയോഫിലസ് ജോർജ് സലിബ, മാർ തിമോത്തിയോസ് മത്താ അൽഹോറി തുടങ്ങിയവരും പാത്രിയർക്കീസ് ബാവയോടൊപ്പം ഉണ്ടായിരുന്നു. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.